Header 1 = sarovaram
Above Pot

ചാവക്കാട് ബീച്ചിൽ ഫോട്ടോ ഷൂട്ട് സൗജന്യമാക്കണം : കോൺഗ്രസ്

ചാവക്കാട് : ചാവക്കാട് നഗരസഭ നിവാസികൾക്ക് സൗജന്യമായി ചാവക്കാട് ബീച്ചിൽ സെറ്റിട്ടുള്ള ഫോട്ടോ ഷൂട്ട് സൗജന്യമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു മണ്ഡലം
2007 ൽ നിലവിൽ വന്ന തളിക്കുളം സ്നേഹതീരം ബീച്ചിൽ 2009 ൽ ആണ് ആദ്യമായി ഡി. എം. സി നിലവിൽ വന്നത്. അന്നത്തെ നാട്ടിക എം. എൽ. എ ആയിരുന്ന ടി. എൻ. പ്രതാപൻ സൗജന്യമായി ആണ് ഫോട്ടോ ഷൂട്ടിന് അവസരം ഒരുക്കിയത്.

പിന്നീട് നിരക്ക് ഏർപ്പെടുത്തിയപ്പോൾ ലൈറ്റ്, സ്റ്റേജ്, കറന്റ്, പാർക്ക് എല്ലാം അനുവദിച്ചുകൊടുക്കയുണ്ടായി. ഈ സൗകര്യം ഒന്നും ഒരുക്കാതെയാണ് ചാവക്കാട് ഡെസ്റ്റിനേഷൻ മാനേജ് കമ്മിറ്റി 2500 രൂപ ഈടാക്കിയിരുന്നത്. പ്രതിഷേധം കടുത്തപ്പോൾ ആണ് ഇപ്പോൾ നിരക്ക് കുറച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കേണ്ടി വന്നത്. സൗകര്യം ഒരുക്കാതെ ഫീസ് ഈടാക്കുന്നത് നീതികേടാണ്.

Astrologer

ചാവക്കാട് നഗരസഭ നിവാസികൾക്ക് സൗജന്യമായി ഫോട്ടോ എടുക്കാൻ അവസരം ഒരുക്കണമെന്ന് മണ്ഡലം പ്രസിഡന്റ് കെ. വി. ഷാനവാസ് യൂ ത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ. ബി. വിജു, മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. കെ. ഹിറോഷ് എന്നിവർ ആവശ്യപ്പെട്ടു.

Vadasheri Footer