ചാവക്കാട് ഉപ ജില്ലാ സ്‌കൂൾ ശാസ്ത്ര മേള 30 ,31 തിയ്യതികളിൽ

Above article- 1

ഗുരുവായൂർ : ചാവക്കാട് ഉപ ജില്ലാ സ്‌കൂൾ ശാസ്ത്ര മേള 30 31 തിയ്യതികളിൽ തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുമെന്ന് ചാവക്കാട് എ ഇ ഒ കെ ആർ രവീന്ദ്രൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . തിങ്കളാഴ്ച രാവിലെ 10 നു മണലൂർ എം എൽ എ മേള ഉത്ഘാടനം ചെയ്യും . ഗുരുവായൂർ നഗര സഭ അദ്യക്ഷൻ എം കൃഷ്ണദാസ് അദ്ധ്യ ക്ഷത വഹിക്കും സിറിൽ മാർ ബസ്സേലി യോസ്‌ മെത്രാപോലിത്ത മുഖ്യാഥിതിയാകും ജന പ്രതിനിധികളും വിവിധ അധ്യാപക സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിക്കും

ചൊവ്വാഴ്ച വൈകീട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം എൻ കെ അകബര് എം എൽ എ ഉത്ഘാടനം ചെയ്യുംചാവക്കാട് നഗര സഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷ ത വഹിക്കും . വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ് എൻ കെ നബീൽ മുഖ്യാഥിതി യാകും . പ്രിൻസിപ്പൽ പി എസ് പ്രീതി, നഗര സഭ വൈസ് ചെയർ മാൻ അനീഷ്‌മ മനോജ് ,എ സായിനാഥൻ , സുഹ്‌റ ഹംസമോൻ ബഷീർ പൂക്കോട് തുടങ്ങിയവർ സംസാരിക്കും .

Astrologer

ജനറൽ കൺവീനർ പി എസ് പ്രീതി , കൗൺസിലർ ഫൈസൽ പൊട്ടത്തയിൽ , ബിനോയ് പി മാത്യു എം എസ് ശ്രീവത്സൻ .,ടി എ ഫ്രാൻസിസ് , സി എം അഷറഫ്, ബിജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കടുത്തു

Vadasheri Footer