Post Header (woking) vadesheri

മുതുവട്ടൂർ-ഗുരുവായൂർ റോഡ് ചൊവ്വാഴ്ച മുതൽ അടച്ചിടും

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ : മുതുവട്ടൂർ മുതൽ ഗുരുവായൂർ പടിഞ്ഞാറെ നട വരെ റോഡിൽ ഒക്ടോബർ 12 ചൊവ്വാഴ്ച മുതൽ ഗതാഗതം പൂർണമായും നിരോധിക്കും. ഗുരുവായൂരിലെ അമൃത് പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുതുവട്ടൂർ ബിഎസ്എൻഎൽ ജംഗ്ഷൻ വഴി ഗുരുവായൂർ പടിഞ്ഞാറെ നട വരെ നീളുന്ന റോഡിൽ ഗതാഗതം തടസ്സപ്പെടുന്നത്. പണി പൂർത്തിയാകും വരെ വാഹനങ്ങൾ മമ്മിയൂർ ജംഗ്ഷൻ വഴി പോകേണ്ടതാണെന്ന് ചാവക്കാട് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.