
ഗുരുവായൂരിലെ വ്യാപാരി മുസ്തഫയുടെ ആത്മഹത്യ , പ്രഗിലേഷ് പിടിയിൽ

ഗുരുവായൂർ : കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്ന്ന് ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ ഒന്നാം പ്രതി നെന്മിനി തൈവളപ്പിൽ പ്രഗിലേഷ് പോലീസ് പിടിയിലായി. മുംബൈയിലെ ഒളിത്താവളത്തിൽ നിന്നാണ് ടെമ്പിൾ പോലീസ് കസ്റ്റഡിയിൽ എടുത്തത് .പ്രതിയെ വെള്ളിയാഴ്ച നാട്ടിലേക്ക് എത്തിക്കും . ഒക്ടോബർ 10 നാണ് കാവീട് മേക്കണ്ടനകത്ത് വീട്ടിൽ അബൂബക്കറിന്റെ മകൻ മുസ്തഫ (മുത്തു 47 ) ആണ് കർണം കോഡ് ബസാറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്.

കിഴക്കേ നടയിൽ മഞ്ജുളാൽ ഷോപ്പിംഗ് കോംപ്ലെക്സിൽ ചായ കട നടത്തുന്ന മുസ്തഫ പ്രഗിലേഷിന്റെ കയ്യിൽ നിന്നും പണം പലിശക്ക് എടുത്തിരുന്നു . എന്നാൽ തിരിച്ചടവ് മുടങ്ങിയപ്പോൾ ബ്ലേഡ് മാഫിയ വീട്ടിലെത്തി ബന്ധുക്കളുടെ മുന്നിൽ വെച്ച് മർദി ച്ചിരുന്നു .മരിക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് രക്ത സമ്മർദ്ദം കൂടി ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന മുസ്തഫയെ ഇവിടെ നിന്നും തട്ടി കൊണ്ട് പോയി രേഖകളിൽ ഒപ്പിടുവിച്ചു എന്ന് കുടുംബം ആരോപിച്ച് രംഗത്ത് എത്തിയിരുന്നു
.

ഉന്നതങ്ങളിൽ പിടിപാടുള്ള പ്രഗിലെഷിന്റ അറസ്റ്റ് വൈകുന്നത് രാഷ്ട്രീയ സ്വാധീനം മൂലമാണെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകൾ സമര രംഗത്ത് ആയിരുന്നു.
