Madhavam header
Above Pot

മുസ്ലിം സാംസ്കാരിക ചിഹ്നങ്ങളെ ഭരണകൂടമടക്കം ഭീതിവത്കരിക്കുന്നു: സോളിഡാരിറ്റി

ചാവക്കാട്: ഇന്ത്യ ബഹുമത സംസ്കാരങ്ങളുടെ ഭൂമിയാണ്. വ്യത്യസ്ഥ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും പ്രാക്ടീസ് ചെയ്യുന്നവർ ഇവിടെയുണ്ട്.ഇവ എല്ലാം നിലനിൽക്കാൻ ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും മുസ്ലിം ന്യൂനപക്ഷ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും നിരന്തരം ഭീതിവത്കരിക്കാനുള്ള ശ്രമമാണ് ഭരണകൂടങ്ങൾ അടക്കം നടത്തുന്നത്.കർണ്ണാടകയിലെ ഹിജാബ് നിരോധനം ഇതിൻ്റെ ഭാഗമാമായാണ് കാണേണ്ടതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. മെയ് 5 ന് കാസർകോഡ് നിന്നാരംഭിച്ച ” ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക ” എന്ന പ്രമേയത്തിലെ യൂത്ത് കാരവന് ചാവക്കാട് നൽകിയ സ്വീകരണപൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .ഭരണകൂടങ്ങളടക്കം രാജ്യത്ത് നിലനിൽക്കുന്ന ഇസ്ലാമോഫോബിയയെ സമർഥമായി രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നദ്ദേഹം കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡണ്ട് സലിം മമ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി
സി. എ.നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. വി. ആർ.അനൂപ് , ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ലാ പ്രസിഡൻറ് മുനീർ വരന്തരപ്പള്ളി , എസ്.ഐ.ഒ. തൃശൂർ ജില്ല പ്രസിഡന്റ് അജ്മൽ അസ്ലം , ജി.ഐ.ഒ.തൃശൂർ ജില്ല പ്രസിഡന്റ് ഇർഫാന,ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡൻ്റ് പി.സി ഉമ്മു കുൽസു എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡണ്ട് ഫൈസൽ കാതിയാളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉമർ എൻ.എ സ്വാഗതവും ജില്ലാ സെക്രട്ടറി റഹിം ഒ.കെ നന്ദിയും പറഞ്ഞു

Vadasheri Footer