Header Saravan Bhavan

മുസ്‌ലിം ലീഗ് ഗുരുവായൂര്‍ കണ്‍വെന്‍ഷന്‍

Above article- 1

ചാവക്കാട് : മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കണ്‍വെന്‍ഷന്‍ നടത്തി ചാവക്കാട് ഫര്‍ക്കാറൂറല്‍ ബാങ്ക് ഹാളില്‍ സംസ്ഥാന വൈസ്് പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്്തു. പാര്‍ലി മെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്്

കാഇദേ മില്ലത്ത് സെന്ററിനു വേണ്ടിയുള്ള ഫണ്ട്് ശേഖരണത്തില്‍ ക്വാട്ട പൂര്‍ത്തീകരിച്ച മുന്‍സിപ്പല്‍ പഞ്ചായത്ത്്, വാര്‍ഡ്, കമ്മിറ്റികളെ കണ്‍വെന്‍ഷനില്‍ സ്്‌നേഹാദരവു നല്‍കി മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എം വി ഷക്കീര്‍ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് മുഖ്യപ്രഭാക്ഷണം നടത്തി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ജന. സെക്രട്ടറി പി എം അമ്മീര്‍, ആര്‍ വി അബ്ദുല്‍ റഹീം, പി കെ അബൂബക്കര്‍, സി അഷറഫ്, സി മുഹമ്മദല,ി ഹസീന താജുദ്്ധീന്‍,പി വി ഉമ്മര്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു

Vadasheri Footer