Madhavam header
Above Pot

മുസ്‌ലിം ലീഗ് ഫണ്ട് ശേഖരണ കാമ്പയിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി

തൃശൂര്‍: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് ശേഖരണ കാമ്പയിന് തൃശൂര്‍ ജില്ലയില്‍ തുടക്കമായി. വിവിധ നിയോജക മണ്ഡലം, പഞ്ചായത്ത്-മുന്‍സിപ്പല്‍, ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണം ആരംഭിച്ചു. സംസ്ഥാന പ്രവര്‍ത്തന ഫണ്ടിന്റെ ജില്ലാതല ഉദ്ഘാടനം ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്ക് എംഡി സൈമണ്‍ കെ ഫ്രാന്‍സിസില്‍ നിന്നും സംഭാവന സ്വീകരിച്ച് സംസ്ഥാന സെക്രട്ടറി അഡ്വ: എന്‍: ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി സി. എച്ച് റഷീദ്, ജില്ലാ പ്രസിഡണ്ട് സി. എ മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പി. എം അമീര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ. പി കമറുദ്ദീന്‍, ഭാരവാഹികളായ എം . എ റഷീദ്, പി. കെ ഷാഹുല്‍ ഹമീദ്, ഗഫൂര്‍ കടങ്ങോട്, ഐ ഐ അബ്ദുല്‍ മജീദ്, എം. എ അസീസ്, സി. എ ജാഫര്‍ സാദിഖ്, വി. എം മുഹമ്മദ് ഗസ്സാലി, എസ് കെ ഹാഷിം തങ്ങള്‍, ആര്‍. പി ബഷീര്‍, പി. എ ഷാഹുല്‍ ഹമീദ്, പി. കെ മുഹമ്മദ്, സി എ അബ്ദുട്ടി ഹാജി, വി. കെ മുഹമ്മദ്, എം വി സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.

Vadasheri Footer