Header 1 vadesheri (working)

ചാവക്കാട്ടെ പുന്ന നൗഷാദ് വധം , സി ബി ഐ അന്വേഷിക്കണം : കെ മുരളീധരൻ

Above Post Pazhidam (working)

ചാവക്കാട് :ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ എം പി . കേരള പോലീസില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലാത്തതിനാലാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു . നാഷാദിന്റെ വീട്ടിലെത്തി കടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph Rugmini Regency (working)

എസ്.ഡി.പി.ഐയുടെ മുഴുവന്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് കൂട്ടു നില്‍ക്കുകയാണ്. അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളേയും പിടിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സമാന രീതിയില്‍ തന്നേയാണ് നൗഷാദിനെ കൊലപ്പെടുത്തിയ കേസും പോലീസ് കൈകാര്യം ചെയ്യുന്നത്.

buy and sell new

Second Paragraph  Amabdi Hadicrafts (working)

സംസ്ഥാനത്ത് നടക്കുന്ന കൊലപാതക കേസുകളില്‍ പോലീസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ആര്‍.എസ്.എസിന്റെ ഭൂരിപക്ഷ വര്‍ഗീയതക്ക് ബദലാണ് എസ്.ഡി.പി.ഐയുടെ ന്യൂനപക്ഷ വര്‍ഗീയ നിലപാടെന്നും ഇതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഡി.സി.സി ജനറൽ സെക്രട്ടറി പി യതീന്ദ്രദാസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപന്‍, മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് സജീവൻ കുരിയിച്ചിറ എന്നിവരും ഒപ്പമുണ്ടായിരുന്നു

new consultancy