Above Pot

മുരളീധരൻ എത്തിയതോടെ വടകരയിൽ മത്സരം തീ പാറും

വടകര: സി പി എമ്മിന്റെ കണ്ണൂരിലെ അതിശക്തനും പാർട്ടി പ്രവർത്തകരുടെ ആവേശവുമായ പി ജയരാജന് ഒപ്പം നിൽക്കുന്ന പ്ര തിയോഗിയെ കണ്ടെത്തുന്നതിൽ ദിവസങ്ങളോളമായുള്ള അനിശ്ചിതത്വത്തിനൊടുവില്‍ കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ അതിന്റെ എല്ലാ ആവേശത്തിലുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വ്യാഴാഴ്ച രാവിലെ 8.30യോടെ മുരളീധരന്‍ വടകരയിലെത്തുമ്പോള്‍ ആവേശോജ്ജ്വലമായ സ്വീകരണമൊരുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രവര്‍ത്തകര്‍.

First Paragraph  728-90

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റിവെച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും അന്ന് നടക്കും. രാവിലെ നടക്കുന്ന റോഡ്‌ഷോയോടെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുക. തുടര്‍ന്ന് വേഗത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും.

Second Paragraph (saravana bhavan

വൈകിയാണെങ്കിലും കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ ലഭിച്ചതോടെ ഇതുവരെ അണികളില്‍ ഉണ്ടായിരുന്ന നിരാശയെല്ലാം മാറി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍പൂര്‍ണ സജ്ജമായി കഴിഞ്ഞൂവെന്നും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. ആര്‍.എം.പിയുടെ പിന്തുണയും ഇത്തവണ യു.ഡി.എഫിനുള്ളത് കൊണ്ട് വിജയിച്ച് കയറാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നേതൃത്വം. ഏകദേശം 50,000 ത്തോളം വോട്ടുകള്‍ മണ്ഡലത്തിലുടനീളമുണ്ടെന്നാണ് ആര്‍.എം.പി അവകാശപ്പെടുന്നത്.

ഇതിനിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ട് പോയ എതിര്‍ സ്ഥാനാര്‍ഥി പി.ജയരാജന്‍ രണ്ടാം ഘട്ട പ്രചരണത്തിന് തുടക്കം കുറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം സന്ദര്‍ശിച്ച്  ജയരാജന്‍ വോട്ടുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. മേഖലാ കണ്‍വന്‍ഷനുകളും പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.  അതുകൊണ്ടുതന്നെ മണ്ഡലം തിരിച്ച് പിടിക്കാമെന്നുള്ള ആത്മവിശ്വാസത്തില്‍ തന്നെയാണ് എല്‍.ഡി.എഫ് നേതൃത്വം