Madhavam header
Above Pot

ചാവക്കാട് നഗരത്തിലെ ആദ്യത്തെ ഓട്ടോ തൊഴിലാളി മുരളീധരൻ നിര്യാതനായി

ഗുരുവായൂർ : ചാവക്കാട് നഗരത്തിലെ ആദ്യത്തെ ഓട്ടോ തൊഴിലാളിയും ചാവക്കാട് ഫർക്കാ മോട്ടോർ തൊഴിലാളി യൂണിയൻ ഭാരവാഹിയു മായിരുന്ന കോട്ടപ്പടി ചിറ്റ്യാനി കണ്ണശ്ശാം വീട്ടിൽ മുരളീധരൻ . (64 ) നിര്യാതനായി .മുതുവട്ടൂർ ഐശ്വര്യ നൃത്ത വാദ്യ വിദ്യാലയത്തിന്റെ മാനേജിംഗ് ഡയറക്റ്ററായി പ്രവർത്തിച്ചിട്ടുണ്ട് .പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ചു വർഷമായി പൂർണ്ണ വിശ്രമത്തിലായിരുന്നു . പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യകാരനുമായ വശ്യവചസ്സിന്റെ ജ്യേഷ്ഠസഹോദരനാണ്. ഭാര്യ നിർമ്മല. മക്കൾ നിമിൽ , നിധിൽ . മരുമക്കൾ സബിത, നിഷിത.

Vadasheri Footer