Post Header (woking) vadesheri

ജില്ലയിലെ നഗര സഭകളിലെ സംവരണ വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഈ മാസം 29ന് എറണാകുളത്ത് നടക്കും

Above Post Pazhidam (working)

ഗുരുവായൂർ: ജില്ലയിലെ നഗരസഭകളിലെ സംവരണ വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഈ മാസം 29ന് എറണാകുളത്ത് നടക്കും .എറണാകുളം നോർത്തിൽ ഇ എം എസ് ടൌൺ ഹാളിൽ രാവിലെ 10 ന് നറുക്കെടുപ്പ് ആരംഭിക്കും , 10 മണിക്ക് ചാലക്കുടി ,10.45ന് ചാവക്കാട് ,11 30 ന് ഗുരുവായൂർ , 12.1 5 . ഇരിങ്ങാലക്കുട ,ഉച്ചക്ക് രണ്ടിന് കൊടുങ്ങല്ലൂർ , 2.45 ന് കൂന്നംകുളം ,3.30 ന് വടക്കാഞ്ചേരി എന്നിങ്ങനെയാണ് നറുക്കെടുപ്പിന് സമയം നിശ്ചയിച്ചിട്ടുള്ളത് . കോവി ഡ് പ്രോട്ടോകാൾ അനുസരിച്ച് നടക്കുന്ന നറുക്കെടുപ്പിൽ, പങ്കെടുക്കുന്ന നഗര സഭ അധികൃതരും രഷ്ട്രീയ പാർട്ടി പ്രതിനിധികളും നിശ്ചയിച്ച സമയത്തിന്റെ അര മണിക്കൂർ മുൻപേ സ്ഥലത്ത് എത്തിച്ചേരണം. എന്തെങ്കിലും കാരണ വശാൽ നറുക്കെടുപ്പ് നീണ്ടു പോയാൽ അതിനനുസരിച്ച്‌ സമയത്തിൽ മാറ്റം വരുത്തുന്നതാണെന്ന് നഗര കാര്യ റീജിണൽ ജോയിന്റ് ഡയറക്ടർ കെ പി വിനയൻ അറിയിച്ചു .

Ambiswami restaurant