Madhavam header
Above Pot

അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ ദേഹവിയോഗത്തിൽ ഗുരുവായൂർ ദേവസ്വം അനുശോചിച്ചു

ഗുരുവായൂർ : പ്രശസ്ത ആന ചികിത്സകനും ഗുരുവായൂർ ദേവസ്വം വക ഗജസമ്പത്തിന്റെ ആരോഗ്യ പരിപാലനരംഗത്ത് ദീർഘകാലമായി നിസതുല സംഭാവനകൾ ചെയ്ത അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ ദേഹവിയോഗത്തിൽ ഗുരുവായൂർ ദേവസ്വത്തിനുള്ള അഗാധമായ ദുഖവും അനുശോചനം രേഖപ്പെടുത്തി. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ . കെ.ബി . മോഹൻദാസ് ന്റെ നേത്യത്വത്തിൽ പരേതന്റെ കുമ്പളങ്ങാടുള്ള വസതിയിൽ പരേതന് അന്തിമോപചാരം അർപ്പിച്ചു . അഡ്മിനിസ്റ്റർ ടി.ബീജാകുമാരി ,ജീവധനം മാനേജർ സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു .

വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. റേഡിയോ എൻജിനീയറായി തുടങ്ങി, അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും സജീവമായി. പാമ്പുകടിയേറ്റ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. കവി എന്ന നിലയിലും ശ്ലോകരംഗത്തും സജീവമായിരുന്നു.

Astrologer

ഗുരുവായൂർ ദേവസ്വം ഉൾപ്പെടെ മിക്ക ദേവസ്വങ്ങളുടെയും ആനകളെ ചികിത്സച്ചിരുന്നത് അവണപ്പറമ്പായിരുന്നു. വിഷചികിത്സയെക്കുറിച്ച് ഗ്രന്ഥമെഴുതിയ അവണപ്പറമ്പിനെത്തേടി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നം നിരവധി വിദ്യാർഥികൾ പഠനത്തിനായി നിരന്തരം മനയിലെത്തിയിരുന്നു. എല്ലാ ദേവസ്വങ്ങളും സേവനങ്ങൾ മുൻനിർത്തി ഇദ്ദേഹത്തെ ആദരിച്ചു. ഒരുമാസം മുമ്പെ ആയിരുന്നു നവതി ആഘോഷം. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: ഡോ. ശങ്കരൻ, ഗിരിജ. മരുമക്കൾ: മഞ്ജു, കൃഷ്ണൻ ഭട്ടതിരിപ്പാട്

Vadasheri Footer