Header 1 vadesheri (working)

ചാവക്കാട് മുനിസിപ്പൽ സ്ക്വയർ ഇനി മുതൽ കൂട്ടുങ്ങൽ ചത്വരം

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് നഗരസഭാ ബസ് സ്റ്റാന്റിന് സമീപത്തെ മുനിസിപ്പൽ സ്ക്വയർ ഇനി മുതൽ കൂട്ടുങ്ങൽ ചത്വരം. ഇന്ന് നടന്ന ചാവക്കാട് നഗര സഭ യോഗമാണ് മുനിസിപ്പൽ സ്ക്വയറിന് കൂട്ടുങ്ങൽ ചത്വരം എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചത്
നഗരസഭ 2019-20 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള 78 ലക്ഷം രൂപയുടെ പ്രവർത്തികൾക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി. ടെണ്ടർ ലഭിക്കാത്ത പ്രവൃത്തികൾക്ക് റീടെണ്ടർ ക്ഷണിക്കാനും യോഗം തീരുമാനിച്ചു.

First Paragraph Rugmini Regency (working)

ചക്കംകണ്ടം പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി ചീപ്പ് നിർമ്മാണത്തിന് ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ 90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. കെ.വി അബ്ദുൾഖാദർ എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് പുന്ന പള്ളി പരിസരത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. ഈ വർഷത്തെ കേരളോത്സവം ആഘോഷിക്കും.
വഞ്ചി കടവിൽ നിർമ്മിക്കുന്ന കുട്ടികളുടെ പാർട്ടിക്കിലേക്ക് കളിയുപകരണങ്ങൾ വാങ്ങുന്നതിന് 9,92,667 രൂപയുടെ പ്രൊഫോർമ യോഗം അംഗീകരിച്ചു. വഞ്ചി കടവ് മത്സ്യമാർക്കറ്റ് അറ്റകുറ്റപണികൾ നടത്തുന്നതിനായി എട്ടു ലക്ഷം രൂപയുടെ ടെണ്ടറിന് യോഗം അംഗീകാരം നൽകി.

നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മഞ്ജുഷാ സുരേഷ്, കെ.എച്ച് സലാം, കെ.കെ കാർത്യായനി, ഷാഹിത മുഹമ്മദ്, ബുഷറ ലത്തീഫ്, കെ.സി ബാബുരാജ്, ഹിമാ മനോജ്, പി.എ നാസർ, സലീം പനന്തറ, ജോയ്സി തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)