Above Pot

ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നഗരസഭ തീരുമാനിച്ചു.

കണ്ണൂർ : ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നഗരസഭ തീരുമാനിച്ചു. സാജന്‍റെ കുടുംബം നല്‍കിയ പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് തീരുമാനം ഉണ്ടായത്.നഗരസഭ ചൂണ്ടിക്കാണിച്ച അപാകതകള്‍ പരിഹരിച്ച ശേഷമുള്ള പുതിയ പ്ലാന്‍ ആണ് സാജന്‍റെ കുടുംബം ഇന്ന് അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ചത്.

First Paragraph  728-90

തുറസ്സായ സ്ഥലത്ത് നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് പൊളിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വാട്ടര്‍ ടാങ്ക് മാറ്റിസ്ഥാപിക്കാന്‍ ആറ് മാസത്തെ കാലതാമസവും നഗരസഭ അനുവദിച്ചിട്ടുണ്ട്.
ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രവര്‍ത്തനാനുമതി നല്‍കാനായിരുന്നു നഗരസഭയോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

Second Paragraph (saravana bhavan

ഇതിനിടെ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുത്തു . ആന്തൂര്‍ നഗരസഭ കാര്യാലയത്തിലെ ഓഫീസിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത് . നഗരസഭാ ചെയര്‍പേഴ്സന്‍റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് സാജൻ ആത്മഹത്യ ചെയ്തതെന്നാണ് കേസിൽ പ്രധാനപ്പെട്ട ആരോപണം. കുടുംബത്തിന്‍റെ മൊഴിയിലും സാജന്‍റെ കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും എല്ലാം പികെ ശ്യാമളയ്കക്ക് എതിരെ ആരോപണം ഉണ്ട്. എന്നാൽ സാജന്‍റെ ആത്മഹത്യാ കുറിപ്പിൽ സാജന്‍റെ പേര് ഉണ്ടായിരുന്നുമില്ല.

new consultancy

ഏതായാലും കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടാണ് നഗരസഭ അധ്യക്ഷയുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായത്. മുൻകൂര്‍ അനുമതി വാങ്ങിയാണ് മൊഴിയെടുത്തത് . കൺവെൻഷൻ സെന്‍റിന് പ്രവര്‍ത്തന അനുമതി വൈകിയതിന് പിന്നിൽ പി കെ ശ്യാമളയുടെ ഇടപെടൽ ഉണ്ടോ, സാജന് മാനസിക പ്രയാസം ഉണ്ടാക്കും വിധം നഗരസഭ അധ്യക്ഷയുടെ ഭാഗത്തു നിന്ന് പെരുമാറ്റം ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയുണ്ടാക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.

buy and sell new