കൃപാസനം പത്രം കൊണ്ട് അസുഖം മാറ്റുന്ന ഫാദര്‍ ജോസഫ് പനി പിടിച്ച് ആശുപത്രിയിൽ

">

ആലപ്പുഴ: വെഞ്ചിരിച്ച കൃപാസനം പത്രം കൊണ്ട് വിശ്വാസികളുടെ അസുഖം മാറ്റുന്ന ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് വലിയവീട്ടില്‍ലിനെ പനി ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃപാസനം അച്ഛന്‍ എന്നറിയപ്പെടുന്ന ഫാ. ജോസഫിനെ ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

കൃപാസനം അച്ഛന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന കൃപാസനം പത്രം ദോശമാവിനൊപ്പം അരച്ചു കഴിച്ച യുവതി അടുത്തിടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. ഇതോടെയാണ് കൃപാസനം വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനു പിന്നാലെ പട്ടണക്കാട് സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപിക കൃപാസനം പത്രം വിതരണം ചെയ്തതും വിവാദമായിരുന്നു. പാഠപുസ്തകത്തിനിടയിലും കിടക്കുമ്ബോള്‍ തലയിണയ്ക്കടിയിലും പത്രം വയ്ക്കണമെന്നും അദ്ധ്യാപിക നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെ ചെയ്താല്‍ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്നായിരുന്നു ഉപദേശം.

new consultancy

മൂന്ന് കുപ്പി ബ്ലഡ് കയറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഡെങ്കിപ്പനി ബാധിതനെ കൃപാസനം പത്രത്തില്‍ കിടത്തിപ്പോള്‍ സൗഖ്യം ഉണ്ടായെന്ന പ്രചാരണവും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. കൈ ഒടിഞ്ഞയാള്‍ക്ക് രണ്ടു മാസം പ്ലാസ്റ്റര്‍ ഇട്ടിട്ടും അസ്ഥി കൂടിയില്ല. ഒടുവില്‍ കൃപാസനം പത്രം കൈയില്‍ പൊതിഞ്ഞു വച്ചപ്പോഴാണ് അസ്ഥി കൂടിയതെന്നും പ്രചരണമുണ്ടായി. കൃപാസനം പത്രം കഴിച്ചാല്‍ രോഗ ശാന്തിയുണ്ടാകുമെന്നും ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള അനുഭവ സാക്ഷ്യങ്ങള്‍ക്കിടയിലാണ് പനി ബാധയ്ക്ക് ചികിത്സ തേടി ഫാദര്‍ ജോസഫ് ആശുപത്രിയില്‍ എത്തിയത്‌

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors