Above Pot

മുനക്കക്കടവ് റോഡുകളിൽ ഗതാഗതം പുനസ്ഥാപിച്ചു

ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിൽ കടൽക്ഷോഭത്തെ തുടർന്ന് വെള്ളം ഒഴുക്കിവിടുന്നതിനായി പൊളിച്ച റോഡുകളിലെ ഗതാഗതം പുനസ്ഥാപിച്ചു.
മുനക്കക്കടവ് ഭാഗത്തെ കടൽക്ഷോഭത്തെ തുടർന്ന് പഞ്ചായത്തിലെ പ്രധാന റോഡായ അഹമ്മദ് കുരിക്കൾ റോഡ് വെള്ളം ഒഴുക്കിവിടാനായി പൊളിച്ചിരുന്നു. ഈ ഭാഗങ്ങളാണ് കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീറിന്റെ നേതൃത്വത്തിൽ പൂർവ്വസ്ഥിതിയിലാക്കിയത്. പ്രദേശത്ത് ഗതാഗതം തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കടപ്പുറം മേഖലാ യൂത്ത് ലീഗ് കമ്മറ്റി പഞ്ചായത്ത് അധിക്യതർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിച്ചത്. കടലിൽ നിന്നും ഒഴുകി വന്ന വെള്ളം നിരവധി വീടുകളെ മുക്കിയതിനെ തുടർന്നാണ് നേരത്തെ റോഡ് കുറുകെ പൊളിച്ച് വെള്ളം കിഴക്കോട്ട് ഒഴുക്കിവിട്ടത്. കാലവർഷത്തെ തുടർന്ന് ഇനിയും കടൽക്ഷോഭം വരാനിരിക്കെ അത് മുൻകൂട്ടി കണ്ട് ആവശ്യഘട്ടത്തിൽ വീണ്ടും തുറക്കാവുന്ന രീതിയിലാണ് ജെ.സി.ബി.ഉപയോഗിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയത്. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.എം. മനാഫ്, ഷംസിയ തൗഫീഖ്, മെമ്പർമാരായ ശ്രീബ രതീഷ്, ഷൈല മുഹമ്മദ്, ഷാലിമ സുബൈർ, പി.എ.അഷ്‌ക്കറലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

First Paragraph  728-90