Post Header (woking) vadesheri

സ്ഥലം ഏറ്റെടുത്ത് നൽകിയാൽ മുനക്കക്കടവിൽ ഹാർബർ നിർമ്മാണം ആരംഭിക്കും : മന്ത്രി സജി ചെറിയാൻ

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട്.ആവശ്യമായ സ്ഥലം റവന്യുവകുപ്പ് ഏറ്റെടുത്ത് നൽകിയാൽ ചാവക്കാട് മുനക്കക്കടവ് ഫിഷ് ലാൻറിംങ്ങ് സെൻ്റർ ഹാർബറിൽ ഹാർബർ നിർമ്മാണം കാലതാമസ്സമില്ലാതെ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിമന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു .ചേറ്റുവ ഹാർബറും ചാവക്കാട് മുനക്കക്കടവ് ഫിഷ് ലാൻറിംങ്ങ് സെന്ററും സന്ദർശ്ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫിഷറീസ് ഹാർബർ വകുപ്പ് മന്ത്രി .

Second Paragraph  Rugmini (working)

.ചേറ്റുവ ഹാർബറിനും ഫിഷ് ലാന്റിംങ്ങ് സെന്ററിനും സമീപമുള്ളഅഴിമുഖത്ത് അടിഞ്ഞുകൂടിയമണ്ണ്ഡ്രഡ്ജിംങ്ങ്നടത്തി നീക്കം ചെയ്യും.ഹാർബറിലെ ലേലമുറിയും ബോട്ടുകൾ കെട്ടിയിടുന്നതിനായുള്ള വാർഫും ഉടൻ തന്നെ നവീകരിക്കും ഫിഷ് ലാന്റിംങ്ങ് സെന്ററിലും ഹാർബറിലും ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും.രണ്ടിടത്തും സി സി കാമറകൾ സ്ഥാപിച്ച് സുരക്ഷിതമാക്കും.ഫിഷ് ലാൻ്റിംഗ് സെൻ്റർ ഹാർബറാക്കി ഉയർത്തുമ്പോൾ പുതിയ ലേല പ്പുര, പ്ലാറ്റ്ഫോം, ബാത്ത്റൂം സമുച്ചയം, പാർക്കിംഗ് ഏരിയ എന്നിവ നിർമ്മിക്കണം.അതിനാവശ്യമായ സ്ഥാലം കണ്ടെത്തിയിട്ടുണ്ട്.ഫിഷ് ലാന്റിംഗ് സെന്ററിന് സമീപമുള്ള സ്ഥലം ലഭ്യമാക്കാനാവശ്യമായ ഇടപെടൽ ആവശ്യമാണ്.

Third paragraph

 ചേറ്റുവ അഴിമുഖത്തോട് ചേര്‍ന്ന് നിലവില്‍ രണ്ട് വാര്‍ഫുകളാണുള്ളത്. കപ്പലുകള്‍ കരയോട് അടുപ്പിക്കുന്നതിന് ആവശ്യമായ വാര്‍ഫ് കൂടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.നിവേദനങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. എന്‍ കെ അക്ബര്‍ എംഎല്‍എ, കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പി കെ ബഷീര്‍, ഹാര്‍ബര്‍ ചീഫ് എന്‍ജിനീയര്‍ ജോമോന്‍ കെ ജോസ്, ജോയിന്റ് ഡയറക്ടര്‍ എം എസ് സാജു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജാ ജോസ്, അഡീഷണല്‍ ഡയറക്ടര്‍ ജയന്തി, ഹാര്‍ബര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് എന്‍ജിനീയര്‍ എം കെ സജീവന്‍, മെമ്പര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍, ഫിഷറീസ്, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.