Post Header (woking) vadesheri

നഗരസഭ മുൻ കൗൺസിലറുടെ പിതാവിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി.

Above Post Pazhidam (working)

ചാവക്കാട് : നഗര സഭ മുൻ കൗൺസിലർ സുരേഷ് ബാബുവിന്റെ പിതാവിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി മണത്തല പരപ്പിൽ താഴം ഭഗവതി പറമ്പ് പ്രദേശത്ത് താമസിക്കുന്ന പരപ്പിൽ താഴത്ത് ദേവനെ (85 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ദേശീയപാത വികസന പ്രവർത്തികൾ നടക്കുന്ന അയിനിപ്പുള്ളിയിൽ ദേശീയപാതയുടെ പഴയ കാനയിൽ വൈകീട്ട് 4 മണി യോടെയാണ് കണ്ടെത്തിയത്.

Ambiswami restaurant

ദേശീയ പാതയുടെ പുതിയ കാന നിർമ്മാണം ആരംഭിച്ചതോടെ ആക്രി പെറുക്കുന്നവർ പഴയ കാനയുടെ സ്ലാമ്പുകൾ തകർത്ത് കമ്പികൾ എടുത്തു കൊണ്ടുപോയിരുന്നു.
,ഇത്തരത്തിൽ നിരവധി സ്ഥലത്ത് കാനകൾ തകർന്നു കിടക്കുന്നുണ്ട്
മരിച്ച ദേവൻ കാൽ തെറ്റി കാനയിൽ വീണ താകുമെന്ന് സംശയിക്കുന്നു.

മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറി യിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിനു ശേഷം വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് സംസ്കരിക്കും.ഭാര്യ:തങ്ക മക്കൾ: പി. ഡി. സുരേഷ് ബാബു (ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ ), സദാശിവൻ, അനിത, ശോഭന. മരുമക്കൾ: ഓമന, സന്ധ്യ, ബാബു, രാമകൃഷ്ണൻ.

Second Paragraph  Rugmini (working)