Above Pot

മുംബൈയിൽ നൂറ് വർഷം പഴക്കമുള്ള നാലു നിലകെട്ടിടം തകർന്ന് പത്ത് പേര് കൊല്ലപ്പെട്ടു

മും​ബൈ: ന​ഗ​ര​ത്തി​ലെ ഡോം​ഗ്രി​യി​ല്‍ നൂറ് വർഷം പഴക്കമുള്ള നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ്​ നാല്​ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 10 പേ​ര്‍ മ​രി​ച്ചു. പ​ത്തോ​ളം പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 20ലേ​റെ പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും മും​ബൈ പൊ​ലീ​സും അ​ഗ്​​നി ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന്​ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. ഇ​ടു​ങ്ങി​യ ഗ​ല്ലി​ക​ളും തി​ര​ക്കും ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

First Paragraph  728-90

ഡോം​ഗ്രി, ടാ​ണ്ടെ​ല്‍ സ്​​ട്രീ​റ്റി​ലെ കേ​സ​ര്‍​ബാ​യി കെ​ട്ടി​ട​മാ​ണ്​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11.40ഒാ​ടെ ത​ക​ര്‍​ന്നു​വീ​ണ​ത്. കെ​ട്ടി​ട​ത്തി​ല്‍ 15ഒാ​ളം കു​ടും​ബ​ങ്ങ​ളാ​ണ്​ താ​മ​സി​ക്കു​ന്ന​ത്. മൂ​ന്നു​ വ​യ​സ്സു​കാ​ര​നെ​യാ​ണ്​ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ദ്യം പു​റ​ത്തെ​ടു​ത്ത​ത്. കു​ട്ടി ര​ക്ഷ​പ്പെ​ട്ടു. 100 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന്​ പ​രി​ഗ​ണി​ച്ച​താ​ണെ​ന്നും എ​ന്തു​കൊ​ണ്ട്​ നി​ര്‍​മാ​ണം വൈ​കി എ​ന്ന​ത്​ അ​ന്വേ​ഷി​ക്കു​മെ​ന്നും മ​ഹാ​രാ​ഷ്​​ട്ര മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​​നാ​വി​സ്​ പ​റ​ഞ്ഞു. ഖ്വാ​ജ ട്ര​സ്​​റ്റി‍​െന്‍റ കൈ​വ​ശ​മാ​ണ്​ കെ​ട്ടി​ടം.

Second Paragraph (saravana bhavan

new consultancy

സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ചി​ച്ചു. കെ​ട്ടി​ട​ങ്ങ​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ഗ​ര​സ​ഭ​യു​ടെ​യും സ​ര്‍​ക്കാ​റി‍​െന്‍റ​യും അ​നാ​സ്​​ഥ​യു​ടെ അ​ന​ന്ത​ര​ഫ​ല​മാ​ണ്​ കെ​ട്ടി​ട​ദു​ര​ന്ത​മെ​ന്ന്​ കോ​ണ്‍​ഗ്ര​സ്, എം.​എ​ന്‍.​എ​സ്​ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
അ​ടി​യ​ന്ത​ര​മാ​യി പു​ന​ര്‍​നി​ര്‍​മി​ക്കേ​ണ്ട ഗ​ണ​ത്തി​ല്‍​പെ​ട്ട 14,000ത്തി​ലേ​റെ കെ​ട്ടി​ട​ങ്ങ​ള്‍ ദ​ക്ഷി​ണ മും​ബൈ​യി​ല്‍ മാ​ത്ര​മു​ണ്ട്.

buy and sell new