താലൂക്ക് ആശുപത്രിയിൽ മൾട്ടി ലോഡഡ് കംപ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫി മെഷീൻ.

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ മൾട്ടി ലോഡഡ് കംപ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫി മെഷീന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു.
ഒരേ സമയം നാല് പേരുടെ എക്സ്റേ ഫിലിം പ്രൊസ്സസിംഗ് ചെയ്ത് എടുക്കാവുന്ന രീതിയിലുള്ള ആധുനിക റേഡിയോ ഗ്രാഫി സംവിധാനമാണ് ഇത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തുന്ന ഒട്ടനവധി രോഗികൾക്ക് ഈ സേവനം വലിയ മുതൽ കൂട്ടാകും. കൃത്യതയും വ്യക്തതയും ഉറപ്പാക്കുന്നതാണ് മൾട്ടി ലോഡഡ് കംപ്യൂട്ടറൈസ്ഡ് മെഷീൻ. മുൻ എം.എൽ.എ അബ്ദുൾ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 15,82, 995 രൂപ ചിലവഴിച്ചാണ് മെഷീൻ ലഭ്യമാക്കിയത്.

Astrologer