ശ്രീകൃഷ്ണ കോളേജിൽ മരം വീണ് ശരീരം തളർന്ന മുൻ വിദ്യാർത്ഥിക്ക് എൽ.ഡി.ക്ലാർക്കായി ദേവസ്വം നിയമനം നൽകി

ഗുരുവായൂർ : ശ്രീകൃഷ്ണ കോളേജിൽ മരം വീണ് ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് കീഴ്പോട്ടു തളർന്നു പോയ മുൻ വിദ്യാർത്ഥിക്ക് എൽ.ഡി. ക്ലാർക്കായി നിയമനം നൽകി ഗുരുവായൂർ ദേവസ്വം.. പുതിയ ജീവിതം ലഭിച്ചതിൻ്റെ സന്തോഷത്തിൽ ശ്രീഗുരുവായൂരപ്പനും ദേവസ്വത്തിനും നന്ദിയറിയിക്കുകയാണ് കുന്നംകുളം കാണിപ്പയ്യൂർ ഹൗസിൽ കെ.എസ്.സുധിലയും കുടുംബവും.

Vadasheri

Astrologer

.വ്യഴാഴ്ച വൈകുന്നേരം നാലു മണിക്ക് ദേവസ്വം ചെയർമാൻ്റെ ഓഫീസിൽ വെച്ചാണ് ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ കെ.എസ് സുധിലയെ ദേവസ്വത്തിൽ എൽ ഡി ക്ലാർക്കായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറിയത്. ചെയർമാൻ ഡോ: വി.കെ.വിജയൻ നിയമന ഉത്തരവ് സുധിലയ്ക്ക് നൽകി. “പുതിയ ദേവസ്വം ഭരണസമിതിയുടെ ആദ്യത്തെ യോഗം തന്നെ സുധിലയ്ക്ക് ജോലി നൽകുന്ന കാര്യം വിശദമായി ചർച്ച ചെയ്തിരുന്നതായി ചെയർമാൻ ഡോ: വി.കെ.വിജയൻ പറഞ്ഞു.

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ ., അഡ്വ: കെ.വി.മോഹന കൃഷ്ണൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരും ദേവസ്വം ഉദ്യോഗസ്ഥരും സന്നിഹിതരായി. നിയമന ഉത്തരവ് വാങ്ങാൻ സുധി ലയ്ക്കൊപ്പം അമ്മ അനിതയും അച്ഛൻ സുരേഷും സഹോദരങ്ങളായ അനീഷയുo സുദേവും എത്തിയിരുന്നു. നാളെത്തന്നെ ജോലിയിൽ പ്രവേശിക്കും” സുധില പറഞ്ഞു.

2016 ഫെബ്രുവരിയിലാണ് ശ്രീകൃഷ്ണ കോളേജിൽ വെച്ച് മരം വീണ് സുധി ലയ്ക്ക് പരിക്കേൽക്കുന്നത്. അന്ന് ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർത്ഥിയായിരുന്നു. കോഴിക്കോട് സർവ്വകലാശാല ഡി സോൺ കലോൽസവത്തിെനിടെയായിരുന്നു സംഭവം. സു ധിലയുടെ ചികിൽസാ ചെലവും ദേവസ്വമാണ് വഹിച്ചത്. സുധിലയ്ക്കും കുടുംബത്തിനും പുതു ജീവിതം പകരുന്നതായി ദേവസ്വം നിയമനം.

2016 ഫെബ്രുവരി 18 ന് ഡി സോണ്‍ കലോത്സവം നടക്കുന്നതിനിട രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത് . അപകടത്തിൽ ഒരു വിദ്യാർത്ഥിനി കൊല്ലപ്പെടുകയും നാലു വിദ്യാർഥിനികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചിറ്റിലപ്പിള്ളി ശങ്കരംതടത്തില്‍ അശോകന്റെ മകൾ, ഒന്നാം വർഷ ബി എ വിദ്യാർത്ഥിനി അനുഷയാണ് മരിച്ചത്.

Astrologer