ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാപുരസ്കാരം കലാമണ്ഡലം നാരായണൻ നമ്പീശന്

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പ്രശസ്ത മദ്ദളം കലാകാരൻ കലാമണ്ഡലം നാരായണൻ നമ്പീശന് സമ്മാനിക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.അഷ്ടമിരോഹിണി മഹോൽസവത്തോടനുബന്ധിച്ച് ആഗസ്റ്റ് 18 ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
.55,555 രൂപയും ശ്രീ ഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം .

Vadasheri

Astrologer

ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ .കെ.ആർ.ഗോപിനാഥ്, .മനോജ് ബി.നായർ, .കലാമണ്ഡലം രാമചാക്യാർ, കലാനിരൂപകൻ കെ.കെ.ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാര നിർണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ക്ഷേത്ര കലകളുടെ പ്രോൽസാഹനത്തിനായി ഗുരുവായൂർ ദേവസ്വം 1980 മുതൽ നൽകി വരുന്നതാണ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം

Astrologer