Above Pot

മൾട്ടിലെവൽ പാർക്കിങ്ങിൽ ചാർജിങ് സ്റ്റേഷൻ.

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ദേവസ്വം
ചാർജിങ്ങ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. കിഴക്കേ നടയിലെ ദേവസ്വം ബഹുനില വാഹന പാർക്കിങ്ങ് കേന്ദ്രത്തിലാണ് പുതിയ ചാർജിങ്ങ് സ്റ്റേഷൻ. ഇന്നു രാവിലെ നടന്ന ചടങ്ങിൽ ചാർജിങ്ങ് സ്റ്റേഷൻ്റെ പ്രവർത്തന ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി. വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി.മൂന്ന് ലെവൽ വൺ, മൂന്ന് ലെവൽ ടു ചാർജ്ജറുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. സ്ഥാപിച്ച 6 ചാർജ്ജറുകളിൽ മൂന്ന് ലെവൽ വൺ ചാർജ്ജർ ഉപയോഗിച്ച് സ്കൂട്ടർ, ആട്ടോ, കാർ എന്നിവ ചാർജ് ചെയ്യാം. മറ്റു മൂന്ന് ലെവൽ 2 ചാർജജറുകൾ ടൈപ്പ് 2 കണക്ടർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുന്ന വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ കഴിയും.

ഇലക്ട്രിക് ചാർജർ വാഹനവുമായി ഘടിപ്പിച്ചതിന് ശേഷം Bolt. Earthൻ്റെ ആപ്പ് പ്ളേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം QR കോഡ് സ്കാൻ ചെയ്ത് വാഹനവിവരങ്ങൾ നൽകി ആവശ്യമുള്ള സമയമോ പണമോ അടവാക്കി ചാർജ് ചെയ്യാം. തുക ഓൺലൈനായി അടവാക്കണം. ഒരു യൂണിറ്റിന് ജി.എസ്.ടി.ഉൾപ്പെടെ 20 രൂപയാണ് നിരക്ക്. ബംഗളൂരു ആസ്ഥാനമായുള്ള ബോൾട്ട്. എർത്ത് എന്ന സ്ഥാപനത്തിൻ്റെ ചാർജറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.