728-90

ലോക്നാഥ് ബെഹ്റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

Star

കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിൽ മോദിയേയും അമിത് ഷായേയും വെള്ളപൂശാനുള്ള ഇടപെടൽ അന്നത്തെ എൻഐഎ ഉദ്യോഗസ്ഥനായ ലോക് നാഥ് ബഹ്‌റ നടത്തിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഫയൽ അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ താൻ കണ്ടെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി. ഇതിന് പ്രത്യുപകാരമായാണ് മോദിയുടെ ശുപാർശയിൽ ബഹ്‌റ സംസ്ഥാന ഡിജിപിയായതെന്നും മുല്ലപ്പള്ളി യൂത്ത് ലീഗിന്‍റെ സംസ്ഥാന യാത്രയിൽ പറഞ്ഞു.

ഇസ്രത്ത് ജഹാന്‍ കേസില്‍ നടത്തിയ അന്വേഷണത്തെക്കുറിച്ച് ബെഹ്റ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എന്‍ഐഎയില്‍ നിന്ന് അവധിയെടുത്തോയെന്ന് വ്യക്തമാക്കണം. അവധിയെടുത്തെങ്കില്‍ എന്തിനെന്ന് തുറന്നുപറയണമെന്നും അദ്ദേഹം പറഞ്ഞു.