Post Header (woking) vadesheri

കള്ളക്കടത്ത് കേസ് , മുഖ്യ മന്ത്രിയും സ്പീക്കറും കൂടുതൽ കുരുക്കിലേക്ക് പോകുന്നു : കെ സുരേന്ദ്രൻ

Above Post Pazhidam (working)

Ambiswami restaurant

തൃശൂർ∙ സ്വർണക്കടത്ത്-ഡോളർ കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ നാലുമന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതൽ കുരുക്കിലേക്ക് പോവുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കുറ്റവാളികളായ പലർക്കും പ്രോട്ടോകോൾ ഓഫിസ് മുഖേന വിദേശ രാജ്യങ്ങളിൽ വിവിഐപി പരിഗണന കിട്ടിയെന്നും തൃശൂരിൽ നടന്ന സംസ്ഥാന സമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞു.

Second Paragraph  Rugmini (working)

കുപ്രസിദ്ധരായ പല വിദേശ പൗരൻമാർക്കും പ്രോട്ടോകോൾ ഓഫിസർ സൗകര്യം ചെയ്തുകൊടുത്തു. സ്വർണക്കടത്തിലും ഡോളർക്കടത്തിലും പ്രതികളായവർക്കും പ്രോട്ടോകോൾ ഓഫിസ് വഴി പരിഗണന കിട്ടി. ഭരണഘടനയുടെ ഏറ്റവും പവിത്രമായ സ്പീക്കർ പദവി മലിനമാക്കിയ പി.ശ്രീരാമകൃഷ്ണൻ ഉടൻ രാജിവയ്ക്കണം. നിയമസഭാ മന്ദിരത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ധൂർത്തുകൾ ന്യായീകരണമില്ലാത്തതാണ്. സാർവത്രികമായ അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്

Third paragraph

കോടാനുകോടിയാണ് വിദേശത്തുനിന്നടക്കം കേരളം ഇതിനകം കടമെടുത്തത്, അതും നാട്ടിലെങ്ങുമില്ലാത്ത പലിശയ്ക്ക്. ഇക്കാര്യം ഇപ്പോൾ കോടതിയിലുമെത്തിയിരിക്കുന്നു. അഴിമതിയെ എതിർത്തതിനാൽ ഭരണഘടനാ സ്ഥാപനമായ സിഎജിയെ തകർക്കാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ സർക്കാർ. നിയമസഭയെ ദുരുപയോഗം ചെയ്ത് സിഎജിക്കെതിരെ പ്രമേയം വരെ കൊണ്ടുവന്നിരിക്കുകയാണവർ. ഭരണഘടനയെയും ജനാധിപത്യത്തെയും കമ്യൂണിസ്റ്റുകാർ എങ്ങനെയാണ് നോക്കികാണുന്നതെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഇനി ഒരിക്കലും തിരിച്ചുകയറാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ ഇടതുപക്ഷ സർക്കാർ കേരളത്തെ എത്തിച്ചിരിക്കുകയാണ്

ഒരു വർഷമായി തുടരുന്ന മഹായുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം കോവിഡിനെ തോൽപ്പിച്ചപ്പോൾ കേരളം കോവിഡിന് ദയനീയമായി കീഴടങ്ങിയെന്നും സുരേന്ദ്രൻ പറഞ്ഞു. ഏറെക്കൊട്ടിഘോഷിച്ച പിണറായി സർക്കാരിന്റെ കോവിഡ് പ്രതിരോധം എന്നത് വെറും പിആർ പ്രചരണം മാത്രമായിരുന്നെന്ന് ജനങ്ങൾക്ക് ബോധ്യമായി കഴിഞ്ഞു. ഇന്ന് രാജ്യത്തെ കോവിഡ് കേസിന്റെ പകുതിയിലേറെ കേരളത്തിലാണ്. കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളെല്ലാം പാളിയതാണ് കേസുകൾ വർധിക്കാൻ കാരണം. വാക്സീൻ എടുക്കുന്നവരുടെ എണ്ണത്തിൽ കേരളം അമാന്തം കാണിക്കുന്നു. ആരോഗ്യവകുപ്പും സർക്കാരും വൻപരാജയമാണ്