മുഖ്യമന്ത്രി പോലീസിനെ ഉപദേശിക്കുന്നത് -തന്റെ പരാജയം മറച്ചു വെക്കാൻ സി.പി.എ ലത്തീഫ്.
ഗുരുവായൂർ : തുടർച്ചയായ രണ്ടാം പിണറായി സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ആഭ്യന്തരവകുപ്പ് വൻ പരാജയമാണ്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് മറച്ചുവെക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ ഉപദേശിച്ചതെന്ന് എസ്ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് പറഞ്ഞു. കഴിഞ്ഞ എട്ടു വർഷത്തെ പിണറായിയുടെ പോലിസ് ഭരണം കേരളത്തിലെ പോലീസിനെ അങ്ങേയറ്റം വികൃതമാക്കി. കേരള പോലീസിൽ മുൻപ് ഇല്ലാത്ത രീതിൽ അഴിമതി യും വർഗീയ വൽക്കരണവും ക്രിമിനിലിസവും കെടു കാര്യസ്ഥതയും വർദ്ധിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി സംരക്ഷണ കവചം ഒരുക്കി കൊടുക്കുകയും ചെയ്തു. മാത്രമല്ല തൃശ്ശൂരിൽ വച്ച് നടന്ന ബി.ജെ.പി. നേതാക്കളുടെ കുഴൽപ്പണ കേസുകളുടെ അന്വേഷണം ഇപ്പോൾ വഴിമുട്ടി നിൽക്കുന്നതും പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ആഭ്യന്തരവകുപ്പിന്റെ വലിയ വീഴ്ചയാണ്. പിണറായി വിജയനും ബിജെപിയും തമ്മിൽ നടക്കുന്ന രഹസ്യ ഡീലുകളാണ് ഇവിടെ വെളിപ്പെടുന്നതെന്നും മുഖ്യമന്ത്രി എന്ന നിലയിലും ആഭ്യന്തരമന്ത്രി എന്ന നിലയിലും പോലീസിനെ ഉപദേശിക്കാനും തലസ്ഥാനങ്ങളിൽ തുടർന്നു പോകുവാൻ അദ്ദേഹത്തിനു യോഗ്യതയില്ലെന്നും സി.പി.ഐ. ലത്തീഫ് പറഞ്ഞു. ഗുരുവായൂർ ശിക്ഷക് സദനിൽ വച്ച് നടന്ന എസ്ഡി.പി.ഐ. ജില്ലാ പ്രതിനിധിസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ വി നാസർ (പ്രസിഡന്റ്), ടി എം അക്ബർ (ജനറൽ സെക്രട്ടറി), ഇ. എം. ലത്തീഫ് (ഓർഗനൈസിങ് സിക്രട്ടറി) യഹിയ മന്നലാംകുന്ന് (ട്രഷറർ), ബി കെ ഹുസൈൻ തങ്ങൾ, ഉമ്മർ മുക്താർ ( വൈസ് പ്രസിഡന്റുമാർ) റഫീന സൈനുദ്ദീൻ, അബു താഹിർ, റിയാസ് ഏർവാടി (സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ആസിഫ് അബ്ദുള്ള, അഷറഫ് വടക്കൂട്ട്, എ സുബ്രഹ്മണ്യൻ, എം ഫാറൂഖ്, സിദ്ധീകുൽ അക്ബർ, ദിലീഫ് അബ്ദുൽ കാദർ, എ. കെ. മനാഫ്, റാഫി താഴത്തേതിൽ എന്നിവരെ ജില്ലാ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.