Above Pot

മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.

ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് മകനൊപ്പം അംബാനി ക്ഷേത്രദർശനത്തിന് എത്തിയത്. .

First Paragraph  728-90

mukesh ambani gvr

Second Paragraph (saravana bhavan

മുകേഷ് അംബാനിയുടെ രണ്ടു മക്കളുടേയും വിവാഹം ഡിസംബർ പന്ത്രണ്ടിനാണ്. ഇതിനു മുന്നോടിയായി വിവിധ ക്ഷേത്രങ്ങൾ മുകേഷ് സന്ദർശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹം ഗുരുവായൂരിലും എത്തിയത്. മുംബൈയിൽ നിന്ന് രാവിലെ തിരുപ്പതി ക്ഷേത്രത്തിലെത്തി ദർശനം കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 8.50ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങി.

കാർ മാർഗം ദേവസ്വത്തിന്റെ ശ്രീവൽസം ഗസ്റ്റ്ഹൗസിലെത്തിയ അദ്ദേഹം 9.20ന് ക്ഷേത്രത്തിലെത്തി. അര മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ച ശേഷം ദർശനം കഴിഞ്ഞ് 10 മണിയോടെയാണ് മടങ്ങിയത്. ഗുരുവായൂരിൽ നിന്നും രാമേശ്വരം ക്ഷേത്രത്തിലേയ്ക്കാണ് ഇവിടെ നിന്നു പോയത്. അവിടെ പൂജകൾ ഏൽപിച്ചതിനാൽ നടയടയ്ക്കുന്നതിനു മുൻപായി എത്തുന്നതിന് തിരക്കിട്ടായിരുന്നു യാത്ര. മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയുടെയും ആകാശ് അംബാനിയുടെയും വിവാഹം ഡിസംബർ പന്ത്രണ്ടിന് മുംബൈയിലാണ്. രണ്ട് വിവാഹ ക്ഷണക്കത്തുകളും കണ്ണനു മുന്നിൽ സമർപിച്ചു.

തുടർന്ന് വിവാഹക്ഷണക്കത്ത് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസിന് കൈമാറി. നെയ്, കാണിക്ക, കദളിക്കുല എന്നിവ സോപാനത്ത് സമർപിച്ചായിരുന്നു ദർശനം. വിവാഹശേഷം നവദമ്പതികളുമായി വീണ്ടും ദർശനത്തിനെത്തുമെന്ന് മൂകേഷ് അംബാനി ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസിനോടു പറഞ്ഞു. മേൽശാന്തി കലിയത്ത് പരമേശ്വരൻ നമ്പൂതിരിയിൽ പ്രസാദം വാങ്ങിയ ശേഷമാണ് മുകേഷ് അംബാനിയും മകൻ ആനന്ദും മടങ്ങിയത്.

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ.വി.പ്രശാന്ത്, പി.ഗോപിനാഥൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, കെ.കെ.രാമചന്ദ്രൻ, എം.വിജയൻ, അഡ്‌മിനിസ്ട്രേറ്റർ എസ്.വി.ശിശിർ, ഡപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ പി.ശങ്കുണ്ണിരാജ്, മാനേജർ എസ്.ശശിധരൻ എന്നിവർ മുകേഷ് അംബാനിയെയും മകനെയും സ്വീകരിക്കാൻ എത്തിയിരുന്നു.

മുകേഷ് അംബാനിയുടെ മകളുടെ വിവഹ ക്ഷണത്തക്കുതൾ സൈബർ ലോകത്തും വൈറലായിരുന്നു. മൂന്നുലക്ഷം രൂപയാണ് ഒരു വിവാഹക്ഷണക്കത്തിന്റെ വില. രാജകീയ വിവാഹത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയുമാണ്. മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹ ക്ഷണക്കത്താണ് സോഷ്യൽ ലോകത്ത് തരംഗമാകുന്നത്. കത്തിന്റെ കൂടുൽ വിവരങ്ങളും വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഒരു പെട്ടിയാണ് വിവാഹ ക്ഷണക്കത്തായി നൽകിയിരിക്കുന്നത്. വെള്ളയും പിങ്കും നിറത്തിലാണ് പെട്ടി. പെട്ടി തുറക്കുന്നത് ഒരു സെറ്റ് കാർഡുകളിലേക്കാണ്. പല നിറത്തിലുള്ള നിരവധി കാർഡുകൾ. അതിന് താഴെയായി അകത്ത് ഒരു പിങ്ക് നിറത്തിലുള്ള പെട്ടി. ഇതിനകത്തായി നാല് കുഞ്ഞ് പെട്ടികളും. ഓരോന്നും പൂക്കളും വർണ്ണ കല്ലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു പെട്ടിക്കകത്ത് ലക്ഷ്മി ദേവിയുടെ ചിത്രമാണ് വച്ചിരിക്കുന്നത്. അതിനകത്ത് ഒരു മാലയമുണ്ട്. അടുത്ത പെട്ടിയിലും മാല തന്നെയാണ്. നാലാമത്തെ പെട്ടിയിൽ സുഗന്ധദ്രവ്യവും ചുവന്ന കല്ല് പതിച്ച മാലയുമാണ്. വ്യവസായി ആനന്ദ് പിരമലാണ് വരൻ