Madhavam header
Above Pot

മെട്രോലിങ്ക്സിന്റെ അഖില കേരളാ ചിത്ര രചന മത്സരം ഡിസംബർ ഒന്നിന്

ഗുരുവായൂർ : മെട്രോലിങ്ക്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖില കേരളാ ചിത്ര രചന മത്സരം ഡിസംബർ ഒന്നിന് ഗുരുവായൂർ എൽ എഫ് കോളേജിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . എൽ കെ ജി മുതൽ കോളേജ് തലം വരെയുള്ള കുട്ടികൾക്കാണ് മത്സരം നടത്തുന്നത് . 10 വരെയുള്ള ക്‌ളാസുകളിലെ വിദ്യാർത്ഥികൾക്ക് ഏതു ചിത്രം വേണമെങ്കിലും വരക്കാം , എന്നാൽ അതിനു മുകളിലുള്ളവർക്ക് പ്രളയനാന്തരം കേരളം എന്ന വിഷയത്തെ കുറിച്ച് വേണം ചിത്ര രചന നടത്താൻ . മത്സര ദൈർഘ്യം രണ്ട് മണിക്കൂറാണ് .ഓയിൽ പെയിന്റിംഗ് പെൻസിൽ പെയ്ന്റിംഗ് എന്നിവ ഉണ്ടായിരിക്കുന്നതല്ല . ജനുവരിയിൽ സംഘടിപ്പിക്കുന്ന സമ്മാന ദാന ചടങ്ങിൽ സമ്മാനങ്ങളും പുരസ്കാരങ്ങളും വിതരണം ചെയ്യും . കൂടുതൽ വിവരങ്ങൾക്ക് പി എസ് ചന്ദ്രൻ 9995749555 ,ബാബു വർഗീസ് 9446021365 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ് . വാർത്ത സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് കെ കെ സേതുമാധവൻ ജനറൽ സെക്രട്ടറി ബാബുവർഗീസ് ,ട്രിജോ പാലത്തിങ്കൽ ,ഗിരീഷ് സി ഗീവർ ,കെ വി ശശി ,വാസുദേവൻ ,എൻ ശിവശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു .

Vadasheri Footer