Post Header (woking) vadesheri

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ സരിതക്ക് എന്തവകാശം : ഹൈക്കോടതി

Above Post Pazhidam (working)

കൊച്ചി : സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സരിത എസ് നായരോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു. രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. സ്വപ്നയുടെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റിയിട്ടുണ്ട്. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ ഇ ഡിയോട് കോടതി ആവശ്യപ്പെട്ടു.

Ambiswami restaurant

രഹസ്യമൊഴിയിൽ തന്നെക്കുറിച്ച് ചില പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി പകർപ്പിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സരിത നേരത്തെ സമീപിച്ചിരുന്നു. എന്നാൽ ഇത് തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ ആറ്, ഏഴ് തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ സ്വപ്ന നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറിയിരുന്നു.

Second Paragraph  Rugmini (working)