Madhavam header
Above Pot

കിഡ്സ്‌ ജാവലിൻ ത്രോ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഗുരുവായൂർ : ദേശീയ ജാവലിൻ ത്രോ ദിനാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4,5 (വ്യാഴം, വെള്ളി ) ദിവസങ്ങളിൽ കിഡ്സ്‌ ജാവലിൻ ത്രോ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ മുഴുവൻ സ്കൂൾ ടീമുകളെ പങ്കെടിപ്പിക്കുന്ന കായിക ഉത്സവത്തിന് തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിലിനു കീഴിലുള്ള ഇൻഡോർ സ്റ്റേഡിയവും, കോർപറേഷൻ സ്റ്റേഡിയവും വേദി ആകും


8 വയസ്സ്,10വയസ്സ്,12 വയസ്സ് വിഭാഗത്തിലാണ് മത്സരങ്ങൾ നടത്തപെടുന്നത്. എൻട്രി അയക്കാനുള്ള അവസാന തിയതി 28.07.2022 വൈകിട്ട് 5 മണിക്ക് വരെ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ഡോ കെ എസ് ഹരി ദയാൽ സെക്രട്ടറി, തൃശ്ശൂർ ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ. ഫോൺ : 8921959991, പി എം സുധീർ കോർഡിനേറ്റർ ഫോൺ : 8921950344.

Vadasheri Footer