Post Header (woking) vadesheri

അഞ്ചങ്ങാടിയിലെ കട കുത്തിത്തുറന്ന് മോഷണം, പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : അഞ്ചങ്ങാടിയിലെ കട കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ അങ്ങാടിത്താഴം പുതിയ വീട്ടിൽ അബ്ദുള്ള മകൻ ബഷീർ ബാബു 52 ആണ് അറസ്റ്റിലായത് അങ്ങാടി താഴം സ്വദേശി ആയ പൂളക്കപറമ്പിൽ വീട്ടിൽ മുഹമ്മദ്‌ മകൻ ഷാഹുൽ ഹമീദിന്റെ കടയിലാണ് മോഷണം നടത്തിയത് .നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാൾ പല തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.

Ambiswami restaurant

ചാവക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സെൽവരാജ് കെ, എസ് ഐ ഉമേഷ്‌ കെ, പ്രദീപ്‌ ജെ വി, ജയകൃഷ്ണൻ വി, താജുദ്ധീൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Second Paragraph  Rugmini (working)