Madhavam header
Above Pot

കണ്ണൂരിൽ സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്ത യുവതിക്ക് നേരെ ആക്രമണം : രണ്ടു പേർ അറസ്റ്റിൽ

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ പ​യ്യാ​ന്പ​ലം ബീ​ച്ചി​ല്‍ സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ചി​റ​ക്ക​ല്‍ മു​ക്ക​ണ്ണ​ന്‍ ഹൗ​സി​ല്‍ എം. ​ന​വാ​സ് (36), പാ​പ്പി​നി​ശേ​രി എം​എം ഹോ​സ്പി​റ്റ​ലി​നു സ​മീ​പ​ത്തെ കെ. ​ഹൗ​സി​ല്‍ മു​ഹ​മ്മ​ദ​ലി (36) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. ആ​ക്ര​മ​ണത്തിൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം​ചെ​യ്ത പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യെ​യാ​ണ് ത​ള്ളി​യി​ട്ടു പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.
കൈ​യെ​ല്ല് പൊ​ട്ടി​യ യു​വ​തി ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30 ന് ​പ​യ്യാ​ന്പ​ലം ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വ​ത്തി​ന് തു​ട​ക്കം. പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നുകാ​രി​യും സു​ഹൃ​ത്തും പ​യ്യാ​ന്പ​ല​ത്ത് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​രു​ടെ സ​മീ​പ​ത്താ​യി ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും വ​ന്നി​രു​ന്നു. ഈ​സ​മ​യം ബു​ള്ള​റ്റി​ലെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ള്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി.

Astrologer

ഇ​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി യു​വാ​ക്ക​ളെ ചോ​ദ്യം​ചെ​യ്തു. ഇ​തോ​ടെ ക്ഷു​ഭി​ത​രാ​യ യു​വാ​ക്ക​ള്‍ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി​ക്കും സു​ഹൃ​ത്തി​നും​നേ​രേ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മാ​യി. ഇ​തി​നി​ടെ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി​യെ മു​ക​ളി​ല്‍​നി​ന്ന് താ​ഴേ​യ്ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​ക്ര​മി​സം​ഘം ബു​ള്ള​റ്റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു.

വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം. ഉ​ട​മ​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും സു​ഹൃ​ത്തു​ക്ക​ളാ​ണ് വാ​ഹ​ന​വു​മാ​യി പോ​യ​തെ​ന്നു വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന് പോ​ലീ​സ് പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പാ​പ്പി​നി​ശേ​രി​യി​ല്‍ വ​ച്ച്‌ ഇ​രു​വ​രും വ​ല​യി​ലാ​കു​ന്ന​ത്.

Vadasheri Footer