
ഗുരുവായൂരിൽ മൂന്നിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.

ഗുരുവായൂർ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് കടകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പടിഞ്ഞാറേ നടയിലെ ബാലാജി റസ്റ്റോറൻ്റ്, മോഡേൺ ടീ സ്റ്റാൾ, സരസ്വതി ഡയറി എന്നിവിടങ്ങളിൽ നിന്നാണ് പഴയ ഭക്ഷണം പിടികൂടിയത്.

റസ്റ്റോറൻ്റുകളിൽ നിന്ന് പഴകിയ കടലക്കറി, മുറിച്ചുവെച്ച സവാള എന്നിവയും, ഡയറിയിൽ നിന്ന് കായ വറുത്തതുമാണ് ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. നിരോധിച്ച ഒറ്റതവണ ഉപയോഗിക്കുന്ന ഗ്ലാസുകളും പ്ലേറ്റുകളും പരിശോധന യിൽ കണ്ടെത്തി .
പരിശോധന തുടരുമെന്ന് ക്ലീൻ സിറ്റി മാനേജർ കെ.സി. അശോക് പറഞ്ഞു.

