Header 1 vadesheri (working)

പത്മശ്രീ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂര്‍: നടന്‍ പത്മശ്രീ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ മൂന്നരയോടെ ക്ഷേത്രത്തിലെത്തിയ മോഹന്‍ലാലിനെ, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ.അജിത് എന്നിവര്‍ സ്വീകരിച്ചു. മോഹന്‍ലാലിനോടൊപ്പം പ്രവാസി വ്യവസായി രവി പിള്ളയും ഉണ്ടായിരുന്നു. നാലമ്പലത്തിനകത്ത് പ്രവേശിച്ച അദ്ദേഹം, കദ ളിപഴം, നെയ്യ്, താമര, മഞ്ഞപ്പട്ട്, എന്നിവയോടൊപ്പം കാണിയ്ക്കയും സോപാനപടില്‍ അര്‍പ്പിച്ച് ഭഗവാനെ വണങ്ങി.

First Paragraph Rugmini Regency (working)

തുടര്‍ന്ന് നാലമ്പലത്തിനകത്തെ ഉപദേവന്മാരായ ഗണപതി, അനന്തശയനം, ഹനുമാന്‍, ശ്രീകോവിവിന് വടക്കുഭാഗത്തെ ചെന്താമരക്കണ്ണനേയും വണങ്ങി. തുടര്‍ന്ന് ചുറ്റമ്പലത്തിലെ ഉപദേവന്മാരായ അയ്യപ്പന്‍, ഇടത്തരികത്തുകാവില്‍ ഭഗവതി എന്നിവരേയും വണങ്ങി പുറത്തുകടന്നു. മോഹന്‍ലാല്‍ ക്ഷേത്രത്തിനകത്തുണ്ടെന്ന വിവരം അറിഞ്ഞതോടെ മോഹന്‍ലാലിനെകാണാന്‍ പുലര്‍ച്ചെ നേരത്തും വന്‍ ആരാധക വൃന്ദം പുറത്തുകാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരെയും കൈവീശി കാണിച്ച് അദ്ദേഹം താമസ സ്ഥലത്തേക്ക് മടങ്ങി .

ഫോട്ടോ ഉണ്ണി ഭാവന

Second Paragraph  Amabdi Hadicrafts (working)