
യുവാവിനെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണും ബൈക്കും കവർന്ന പ്രതി അറസ്റ്റില്‍.

ചാവക്കാട്: യുവാവിനെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണും ബൈക്കും കവർന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവത്ര കുന്നത്ത് നബീലി(24)നെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. എടക്കഴിയൂര്‍ പഞ്ചവടിയില്‍വച്ച് കഴിഞ്ഞ ജൂലൈ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം.

വടക്കേക്കാട് മുക്കിലപീടിക കപ്ലങ്ങാട് ബവിജിത്തി(25)നെ മര്‍ദ്ദിച്ചാണ് പ്രതി മൊബൈല്‍ ഫോണും ബൈക്കും കവർന്നത് . ഈ കേസില്‍ ഉള്‍പ്പെട്ടിരുന്ന അഞ്ചു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.എസ്.ഐ. ശരത് സോമന്‍, ജിഎസ്‌സിപിഒ അനീഷ്, സിപിഒ രജിത്ത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
