Above Pot

രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു.

ന്യൂഡല്‍ഹി•രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. 42 ശതമാനം വരെയാണ് വര്‍ധന. വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന് പുറമേ എയര്‍ടെലും നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ദ്ധരാതി മുതല്‍ പുതിക്കിയ നിരക്കുകള്‍ നിലവില്‍ വരും.
സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ കമ്ബനികള്‍ നിരക്ക് വര്‍ധനപ്രഖ്യാപിച്ചത്. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്. നിലവിലെ നിരക്കുകളുമായി തട്ടിച്ചു നോക്കുമ്ബോള്‍ 42 ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്.

First Paragraph  728-90

വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന്റെ പുതുക്കിയ നിരക്കുകള്‍ കാണാം

Second Paragraph (saravana bhavan

കോമ്ബോ പ്ലാനുകളില്‍, 49 രൂപയുടെ പ്ലാനില്‍ 38 രൂപ ടോക് ടൈം, 100 എം.ബി ഡാറ്റ എന്നിവ ലഭിക്കും. 2.5 പൈസ/ സെക്കന്റ് താരിഫ് ആയിരക്കും. 28 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിന്. പ്ലാന്‍ 79 ല്‍ 64 രൂപ ടോക് ടൈം, 200 എം.ബി ഡാറ്റ, ഒരു പൈസ / സെക്കന്റ് താരിഫ്, 28 ദിവസത്തെ വാലിഡിറ്റി.

അണ്‍ലിമിറ്റഡ് പായ്ക്കുകള്‍ – 28 ദിവസം വാലിഡിറ്റി
149 പ്ലാന്‍ വിത്ത്‌ വിത്ത് അണ്‍ലിമിറ്റഡ് വോയ്‌സ്- ഓഫ് നെറ്റ് കോളുകള്‍ക്ക് 1,000 മിനിറ്റ് പരിധിയുണ്ട്. 2 ജിബി ഡാറ്റ, 300 എസ്‌എംഎസ്, 28 ദിവസത്തെ സാധുധ എന്നിവയും ലഭിക്കും.
249 ന്റെ പ്ലാനില്‍ – അണ്‍ലിമിറ്റഡ് വോയ്‌സ് (ഓഫ്-നെറ്റ് കോളുകള്‍ 1,000 മിനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട് ), പ്രതിദിനം 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്‌എംഎസ് , 28 ദിവസത്തെ സാധുത.

299 ന്റെ പ്ലാനില്‍ – അണ്‍ലിമിറ്റഡ് വോയ്‌സ് (ഓഫ്-നെറ്റ് കോളുകള്‍ 1,000 മിനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്), പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം100 എസ്‌എംഎസ്, 28 ദിവസത്തെ സാധുത.
399 ന്റെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് ( ഓഫ് നെറ്റ് കോളുകള്‍ക്ക് 1,000 മിനിറ്റ് പരിധിയുണ്ട് ) പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം100 എസ്‌എംഎസ്, 28 ദിവസത്തെ സാധുത.

അണ്‍ലിമിറ്റഡ് പായ്ക്കുകള്‍ – 84 ദിവസം വാലിഡിറ്റി

379 ന്റെ പ്ലാന്‍ – അണ്‍ലിമിറ്റഡ് വോയ്‌സ് ( ഓഫ് നെറ്റ് കോളുകള്‍ക്ക് 3,000 മിനിറ്റ് പരിധിയുണ്ട് ) 6 ജിബി ഡാറ്റ, 1,000 എസ്‌എംഎസ്, 84 ദിവസത്തെ സാധുത.
599 ന്റെ പ്ലാന്‍ – അണ്‍ലിമിറ്റഡ് വോയ്സ് ( ഓഫ് നെറ്റ് കോളുകള്‍ക്ക് 3,000 മിനിറ്റ് പരിധിയുണ്ട് ) , പ്രതിദിനം 1.5 ജിബി ഡാറ്റ, പ്രതിദിനം100 എസ്‌എംഎസ്, 84 ദിവസത്തെ സാധുത.
699 ന്റെ പ്ലാന്‍ – അണ്‍ലിമിറ്റഡ് വോയ്സ് ( ഓഫ് നെറ്റ് കോളുകള്‍ക്ക് 3,000 മിനിറ്റ് പരിധിയുണ്ട് ) , പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം100 എസ്‌എംഎസ്, 84 ദിവസത്തെ സാധുത.

ഒരു വര്‍ഷത്തെ അണ്‍ലിമിറ്റഡ് പ്ലാന്‍.—-
രൂപ 1,499 പ്ലാന്‍ – അണ്‍ലിമിറ്റഡ് വോയ്സ് ( ഓഫ് നെറ്റ് കോളുകള്‍ക്ക് 12,000 മിനിറ്റ് പരിധിയുണ്ട് ) , 24 ജിബി ഡാറ്റ, 3,600 എസ്‌എംഎസ്, 365 ദിവസത്തെ സാധുത.
രൂപ 2,399 പ്ലാന്‍ – അണ്‍ലിമിറ്റഡ് വോയ്സ് ( ഓഫ് നെറ്റ് കോളുകള്‍ക്ക് 12,000 മിനിറ്റ് പരിധിയുണ്ട് ) , പ്രതിദിനം 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്‌എംഎസ്, 365 ദിവസത്തെ സാധുത.
19 രൂപയുടെ റീച്ചാര്‍ജില്‍ – അണ്‍ലിമിറ്റഡ് ഓണ്‍-നെറ്റ് വോയ്‌സ്, 150 എംബി ഡാറ്റ, 100 എസ്‌എംഎസ് എന്നിവ രണ്ട് ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.
ആദ്യ റീചാര്‍ജുകളുടെ നിരക്കിലും മാറ്റം വന്നിട്ടുണ്ട്.

ഭാരതി എയര്‍ടെലും പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.