Above Pot

അല്‍സൈമേഴ്‌സിനെക്കുറിച്ച് ധാരാളം തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: അല്‍സൈമേഴ്‌സിനെക്കുറിച്ച് ധാരാളം തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചി നഗരത്തെ ഇന്ത്യയിലെ തന്നെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ സമൂഹമാക്കുകയെന്ന ലക്ഷ്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സസിന്റെ ഉദ്യമമായ പ്രജ്ഞയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ രാജ്യാന്തര സമ്മേളനം ‘ഉദ്‌ബോധ്’-ന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അല്‍സൈമേഴ്‌സിനെക്കുറിച്ച് സമൂഹത്തിനുള്ള തെറ്റായ ധാരണകള്‍ അകറ്റാന്‍ ഉദ്‌ബോധിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അല്‍സൈമേഴ്‌സ് ബാധിതരെ പരിപാലിക്കുന്നവരാണ് യഥാര്‍ഥ ഹീറോ. അവര്‍ക്ക് വേണ്ട പിന്‍ബലം നല്‍കാന്‍ ഈ സമ്മേളനത്തിന് സാധിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

First Paragraph  728-90

ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സലീന വി.ജി. നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിപിസിഎല്‍ കൊച്ചി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍ ഉദ്‌ബോധ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഉദ്‌ബോധ് ചെയര്‍മാന്‍ ഡോ. ജേക്കബ് റോയ്, കുസാറ്റ് ബയോ ടെക്‌നോളജി വിഭാഗം മേധാവി പ്രൊഫ. സരിത ജി. ഭട്ട്, എന്‍എച്ച്എം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. പ്രവീണ്‍ ജി. പൈ, കുസാറ്റ് സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ഡയറക്ടര്‍ ഡോ. ബേബി ചക്രപാണി, ഉദ്‌ബോധ് കോര്‍ഡിനേറ്റര്‍ പ്രസാദ് എം. ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Second Paragraph (saravana bhavan

ഉദ്ഘാടനച്ചടങ്ങിന് ശേഷം നടന്ന സെഷനുകളില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോണിയ സാന്‍ഡീഗോയിലെ മെഡിസിന്‍ ആന്‍ഡ് ഫിസിയോളജി വകുപ്പ് പ്രൊഫസര്‍ എഡ്വേഡ് കൂ, യുകെയിലെ കെയര്‍മാര്‍ക് ഇന്റര്‍നാഷണല്‍ സിഇഒ കെവിന്‍ ലൂയി, ജര്‍മനിയിലെ ഹെല്‍ംഹോള്‍ട്‌സ് സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷന്‍ റിസേര്‍ച്ചിലെ പ്രൊഫസര്‍ മാര്‍ട്ടിന്‍ കോര്‍ട്ട്, സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിംഹാന്‍സ് ബെംഗലൂരുവിലെ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ മാത്യു വര്‍ഗീസ്, ഓസ്‌ട്രേലിയയിലെ എഡിത്ത് കോവന്‍ യൂണിവേഴ്‌സിറ്റി ഏജിങ് ആന്‍ഡ് അല്‍ഷിമേഴ്‌സ് ഡിസീസ് ഫൗണ്ടേഷന്‍ ചെയര്‍ ഡോ. റാല്‍ഫ് മാര്‍ട്ടിന്‍സ്, ഡബ്ല്യൂഎച്ച്ഒ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ. ആത്രേയി ഗാംഗുലി തുടങ്ങിയവര്‍ സംസാരിച്ചു.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം), എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിറ്റിപിസി), കേരള ആരോഗ്യ സര്‍വകലാശാല (കെയുഎച്ച്എസ്), കൊച്ചി നഗരസഭ, എഡ്രാക്, ഐഎംഎ എറണാകുളം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ), അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണല്‍ (എഡിഐ), അല്‍ഷിമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ, കൊച്ചി ചാപ്റ്റര്‍ (എആര്‍ഡിഎസ്‌ഐ), മാജിക്സ് (മാനേജിങ് ആന്‍ഡ് ജനറേറ്റിംഗ് ഇന്നോവഷന്‍സ് ഫോര്‍ കമ്മ്യൂണിറ്റി സര്‍വീസസ്) തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സമാപന ദിനമായ ഇന്ന് ഡല്‍ഹി ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തിലെ പ്രൊഫസര്‍ സംഗമിത്ര ആചാര്യ, പുഷ്പഗിരി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും
സൈക്യാട്രി വിഭാഗം മേധാവിയുമായ ഡോ. റോയ് കള്ളിവയലില്‍, അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനിറ്റിക് മെഡിസിനിലെ സ്‌കോളര്‍ ഇന്‍ റസിഡന്‍സ് നില്‍സ് ഡിമോള്‍ വാന്‍ ഓട്ടര്‍ലൂ തുടങ്ങിയവര്‍ സംസാരിക്കും.,