Madhavam header
Above Pot

കോവിഡിൽ നിന്നും മുക്തി നേടി : നന്ദിയറിയിക്കാൻ മെഡിക്കൽ കോളേജിൽ മിരാസയെത്തി

തൃശൂർ : മരണത്തിന്റെ വക്കോളമെത്തിച്ച കോവിഡ് രോഗത്തെ തുരത്തിയോടിച്ച മെഡിക്കൽ കോളേജിലേക്ക് ഒരിക്കൽകൂടി മിരാസയെത്തി. അധികൃതർക്കുള്ള നന്ദിപറച്ചിൽ മാത്രമായിരുന്നില്ല ലക്ഷ്യം. രോഗികളുടെ കട്ടിലുകൾ മറക്കുന്നതിനുള്ള 12 സ്ക്രീനുകളും ഒപ്പം പ്രാണ പദ്ധതിയുടെ ഒരു യൂണിറ്റിലേക്ക് വേണ്ട 12000 രൂപ സഹായവും കൂടെ കൂട്ടിയാണ് ഒന്നര മാസം മുൻപ് കോവിഡ് മുക്തി നേടിയ ഇരിങ്ങാലക്കുട കേരള ഫീഡ്സ് ജീവനക്കാരനായ മിരാസ മെഡിക്കൽ കോളേജിലെത്തിയത്.

പന്ത്രണ്ട് ദിവസം വെന്റിലേറ്ററിലും പതിനൊന്ന് ദിവസം ഐ സി യുവിലും കിടന്നാണ് മിരാസ രോഗവിമുക്തനായത്. ഗുരുതരാവസ്ഥയിലായിരുന്ന മിരാസയെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ ചികിത്സിച്ചാണ് ജീവൻ രക്ഷപ്പെടുത്തിയത്. പ്ലാസ്മ ചികിത്സയും നൽകി.

Astrologer

മിരാസ നൽകിയ സ്ക്രീനുകളും പ്രാണ പദ്ധതിയിലേക്കുള്ള സഹായവും അനിൽ അക്കര എംഎൽഎ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം എ ആൻഡ്രൂസിന് കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ ആർ ബിജു കൃഷ്ണൻ, ലെയ്സൺ ഓഫീസർ ഡോ സി രവീന്ദ്രൻ, അനസ്തീഷ്യ വിഭാഗം മേധാവി ഡോ ഷംസാദ് ബീഗം, ഡോ പി എൻ ശ്രീജിത്ത്, മിരാസയുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Vadasheri Footer