Above Pot

ന്യൂനപക്ഷ വിഭാഗ കോച്ചിംഗ് സെന്റെർ , പ്രതിഷേധവുമായി ബി ജെ പി .

ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 50 ശതമാനത്തിനു മുകളിൽ ന്യൂനപക്ഷ വിഭാഗങ്ങളായത് കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് മൈനോരിറ്റി കോച്ചിംഗ് സെന്റെർ ആവശ്യപ്പെടുന്ന എൻ.കെ അക്ബറിന്റെ നിലപാട് എം.എൽ.എ പദവിക്ക് നിരക്കാത്തതാണെന്ന് .ബി ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു.

First Paragraph  728-90

എല്ലാ വിഭാഗം ആളുകളേയയും ഒരേ പോലെ കാണുന്നതിന് പകരം മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിവ് സൃഷ്ടിക്കുന്നതിലൂടെ എം.എൽ.എ പദവി ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായിട്ടുള്ളത്. സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന പിന്നോക്ക സമുദായത്തിൽ നിൽക്കുന്നവരും മത്സ്യ തൊഴിലാളി കുടുംബത്തിലും മറ്റുമുള്ള കുട്ടികൾക്ക് കൂടി വേണ്ടി എം.എൽ.എ നിലപാട് സ്വീകരിക്കണമായിരുന്നുവെന്നും ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പൊതു സമൂഹത്തോട് എൻ.കെ അക്ബർ എം.എൽ.എ മാപ്പു പറയാൻ തയ്യാറാകണമെന്നും ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു

Second Paragraph (saravana bhavan