Madhavam header
Above Pot

സ്വത്ത് പെൺമക്കൾക്ക് തന്നെ ലഭിക്കാൻ വീണ്ടും വിവാഹത്തിനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂർ

കാഞ്ഞങ്ങാട് : സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം രണ്ടാമതും വിവാഹത്തിനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂര്‍. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ഷുക്കൂര്‍ വക്കീല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ കയ്യടി നേടിയ നടനാണ് ഇദ്ദേഹം. ഭാര്യയായ പി.എ ഷീനയെ തന്നെയാണ് ഷുക്കൂര്‍ വീണ്ടും വിവാഹംകഴിക്കുന്നത്. തുല്യത എന്ന മാനവിക സങ്കല്പെത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്ക്കുലന്നതു കൊണ്ടാണ് താന്‍ ഭരണഘടനയില്‍ അഭയം പ്രാപിക്കുന്നതെന്ന് നടന്‍ പറഞ്ഞു.

ഷുക്കൂറും കുടുംബവും
Astrologer

തങ്ങള്ക്ക് ജനിച്ചത് പെണ്കുാട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവേചനമാണ് മക്കള്‍ നേരിടുന്നതെന്നും ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയില്ല എന്നും ഷുക്കൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നടന്റെ തീരുമാനത്തെ അനുകൂലിച്ചും എതിര്ത്തും നിരവധി പേരാണ് രംഗത്തു വരുന്നത്. മാര്ച്ച് ‌ എട്ടിന് കാഞ്ഞങ്ങാട് ഹോസ്ദുര്ഗ്ഗ് സബ്ബ് രജിസ്ട്രാറുടെ മുമ്ബാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരമാണ് ഷുക്കൂര്‍ വിവാഹിതനാകുന്നത്.’ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല. തുല്യത എന്ന മാനവിക സങ്കല്പോത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്ക്കുകമ്ബോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്.

സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്ക്ക്ക വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു.
1906ല്‍ Sir D H Mulla എഴുതിയ Principles of Mahomedan Law എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികള്‍ എടുക്കുന്ന സമീപന പ്രകാരം എന്റെ/ ഞങ്ങളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കള്ക്ക്ട ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്ക്ക്ഷ അവകാശപ്പെട്ടതാണ്. അഥവാ തഹസില്ദാര്‍ നല്കുന്ന അനന്തരവകാശ സര്ട്ടിഫിക്കറ്റില്‍ ഞങ്ങളുടെ മക്കള്ക്ക് പുറമേ സഹോദരങ്ങള്ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്ക്ക് ആണ്മകക്കളില്ല എന്നതു മാത്രമാണ്.

ഞങ്ങള്ക്ക് ജനിച്ചത് പെണ്കുകട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവേചനം മക്കള്‍ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല. 1950 ല്‍ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണഘടനയിലെ 14ാം അനുച്ഛേദം ജാതി മത വര്ഗ്ഗക ലിംഗ ഭേദമന്യേ എല്ലാവര്ക്കുംണ തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നല്കുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കള്ക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്. തങ്ങളുടെ ജീവിതസമ്ബാദ്യം സ്വന്തം മക്കള്ക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെണ്മകക്കള്‍ മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകള്ക്കെ ന്താണ് പോംവഴി? അനന്തര സ്വത്ത് പെണ്മ്ക്കള്ക്ക് തന്നെ ലഭിക്കാന്‍ എന്താണ് മാര്ഗ്ഗം ?’

നിലവിലുള്ള നിയമ വ്യവസ്ഥയ്‌ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങള്ക്ക് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ല്‍ നമ്മുടെ പാര്ലിമെന്റ് അംഗീകരിച്ച സ്പെഷ്യല്‍ മാര്യേജ് ആക്‌ട് മാത്രമാണ്. അതില്‍ ആശ്രയം കണ്ടെത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. അഥവാ, ഞങ്ങളുടെ രണ്ടാം വിവാഹമാണ്.
1994 ഒക്ടോബര്‍ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഞാനും ഷീനയും, അന്തര്ദേതശീയ വനിതാ ദിനമായ 2023 മാര്ച്ച് ‌ 8 ന് കാഞ്ഞങ്ങാട് ഹോസ്ദുര്ഗ്ഗ് സബ്ബ് രജിസ്ട്രാര്‍ മുമ്ബാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്..’ എന്നാണ് ഷുക്കൂറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

Vadasheri Footer