കൊവിഡ്, കേന്ദ്ര റെയിൽവെ സഹമന്ത്രിസുരേഷ് അംഗദി അന്തരിച്ചു
ദില്ലി: കേന്ദ്ര റെയിൽവെ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചു. അദ്ദേഹം കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി.
കർണാടകയിലെ പ്രമുഖ ബിജെപി നേതാക്കളിൽ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു. 2004 മുതൽ തുടർച്ചയായി ബെലഗാവിയെ പ്രതിനിധീകരിച്ച് എംപിയായി അദ്ദേഹം. സെപ്റ്റംബർ 11-നാണ് അദ്ദേഹം കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
അവസാന സമയം വരെ, ട്വിറ്ററിൽ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഏറ്റവുമൊടുവിൽ ഇന്ന് ലേബർ കോഡ് ബില്ലുകൾ പാർലമെന്റിപൽ പാസ്സാക്കപ്പെട്ടതിൽ സന്തോഷമറിയിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ കുറിച്ച ട്വീറ്റുകൾ അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
കൊവിഡ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം സെപ്റ്റംബർ 11-ന് ട്വിറ്ററിൽ കുറിച്ചു.കേന്ദ്രമന്ത്രിയുടെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടുക്കം രേഖപ്പെടുത്തി സൗമ്യനായ നേതാവായിരുന്നു അന്‍ഗഡിയെന്ന് അദ്ദേഹം അനുസ്മരിച്ചു.ബലഗാവിയുടെയും കര്‍ണാടകത്തിന്റെയും വികസനത്തിനായി അദ്ദേഹം അക്ഷീണം പരിശ്രമിച്ചുവെന്നും രാഷ്ട്രപതി അനുസ്മരിച്ചു.സുരേഷ് അംഗഡിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.