Header 1 vadesheri (working)

കേരളീയ മാനവികതയ്ക്കു മുറിവേൽക്കാതെ നോക്കേണ്ടത് കാലത്തിന്റെ കടമ. മന്ത്രി എ സി മൊയ്തീൻ

Above Post Pazhidam (working)

തൃശ്ശൂർ : മറ്റു നാടുകൾക്കില്ലാത്ത ഒരു മഹാ മാനവികത കേരളത്തിനുണ്ടെന്നു കാട്ടിയ സന്ദർഭമായിരുന്നു പ്രളയകാലമെന്നും ആ മാനവികതയ്ക്കു മുറിവേൽക്കാതെ നോക്കുകയെന്നതാണ് പ്രളയാനന്തര പുനർനിർമ്മാണ കാലത്ത് മലയാളികളുടെ ഉത്തരവാദിത്തമെന്നും തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.തൃശ്ശൂരിൽ ജില്ലാ ഭരണകൂടം ,ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രളയ ദുരിത നിവാരണ യജ്ഞ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി എ സി മൊയ്തീൻ.

First Paragraph Rugmini Regency (working)

രാജ്യത്തിന് മാതൃകയായ ഒരു ദുരന്തനിവാരണ പരിപാടിയാണ് കേരളം മഹാ പ്രളയകാലത്ത് കാഴ്ച വച്ചത്.എല്ലാ വകുപ്പകളുടെയും ഏകോപനവും യോജിപ്പും പ്രകടമായ സന്ദർഭം. നാടാകെ ദുരന്തനിവാരണത്തിൽ അണിചേർന്നു. അങ്ങിനെ ഒരു കേരളം മോഡൽ തന്നെയുണ്ടായി. കേരളത്തിന്റെ യോജിപ്പാണിത് കാണിക്കുന്നത്. എന്നാൽ പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി മാസങ്ങൾ ആയിട്ടും ഒരു യൂണിയൻ ഭരണസംവിധാനത്തിന്റെ ഭാഗമായി കേരളത്തെ പിന്തുണയ്‌ക്കേണ്ടവർ വേണ്ടവിധത്തിലുള്ള പിന്തുണ നൽകാത്തത് ശുഭകരമല്ല. പുനർനിർമ്മാണത്തിന്റെ ഘട്ടത്തിൽ കേരളത്തിന്റെ മാനവികതയും യോജിപ്പും തകർക്കുന്ന ഒന്നിനും നാം കൂട്ടുനിൽക്കരുത്. നമ്മുടെ ഉത്തരവാദിത്തമാണത്. ഇല്ലെങ്കിൽ വരും തലമുറ നമുക്ക് മാപ്പു നൽകില്ല. അദ്ദേഹം പറഞ്ഞു.

സി എൻ ജയദേവൻ എംപി അധ്യക്ഷത വഹിച്ചു. പ്രളയ ദുരന്ത നിവാരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തന റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ മഞ്ജുള അരുണൻ, വി കെ ബേബി,തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ കളക്ടർ ടിവി അനുപമ സ്വാഗതവും ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. ടിവി സതീശൻ നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)