Post Header (woking) vadesheri

കേരള സുന്നീ ജമാഅത്ത് മീലാദ് കാമ്പയിന്‍ സമാപനസമ്മേളനം 14-ന്

Above Post Pazhidam (working)

ചാവക്കാട്: കേരള സുന്നീ ജമാഅത്ത് മീലാദ് കാമ്പയിന്‍ സമാപന സമ്മേളനം ശനിയാഴ്ച രാവിലെ 10 മുതല്‍ തൊഴിയൂരില്‍ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ സെയ്ദ് മുഹമ്മദ് ഹാജി തൊഴിയൂര്‍, ജലീല്‍ വഹബി അണ്ടത്തോട് എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒരു മാസമായി കേരള സുന്നീ ജമാഅത്തിനു കീഴില്‍ കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി മീലാദ് കാമ്പയിന്‍ നടന്നു വരികയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Ambiswami restaurant

സെപ്റ്റംമ്പര്‍ 14-ന് മഞ്ചേരിയില്‍ തുടങ്ങിയ കാമ്പയിന്റെ സമാപനമാണ് ശനിയാഴ്ച്ച തൊഴിയൂരില്‍ നടക്കുന്നത്. സമാപന സമ്മേളനം എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സുന്നീ ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അഷറഫ് ബാഹസന്‍ തങ്ങള്‍ അധ്യക്ഷനാവും. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി മൗലാനാ നജീബ് മൗലവി സന്ദേശം നല്‍കും. വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി മതപണ്ഡിതരുടെ പ്രഭാഷണം ഉണ്ടാവും. ഖമറുദ്ദീന്‍ വഹബി, അബ്ദുള്ള വല്ലപുഴ, ഷാഹുല്‍ ഹമ്മീദ് പൊറ്റയില്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു

Second Paragraph  Rugmini (working)