Header 1 vadesheri (working)

മലയാളത്തിലെ മികച്ച രചനകൾക്ക് “ഉദയ സാഹിത്യ അവാർഡ് “

Above Post Pazhidam (working)

ചാവക്കാട് : മലയാള സാഹിത്യത്തിൽ ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന മികച്ച രചനകൾക്ക് – നോവൽ, ചെറുകഥ, കവിത ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നിന്ന് “ഉദയ സാഹിത്യ അവാർഡ് ” നൽകാൻ ഇരട്ടപ്പുഴ ഉദയ വായന ശാല ഭരണ സമിതി യോഗം തീരുമാനിച്ചു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അന്യം നിന്നുപോയ കലകളും കളികളും പരിചയപെടുത്തുന്നതിനും “വേനൽവിസ്മയങ്ങൾ” എന്ന പേരിൽ ഒരു അവധിക്കാല ക്യാമ്പും, പ്രശസ്തരായ എഴുത്തുകാരുമായി സംവദിക്കാൻ ചാറ്റ് വിത് ഓതർ എന്ന പരിപാടിയും സംഘടിപ്പിക്കും. വായനശാല ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.

.
നളിനാക്ഷൻ ഇരട്ടപ്പുഴയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റു. പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്‌ഘാടനവും ഗുരുവായൂർ സത്യാഗ്രഹ സമര നവതി ആഘോഷവും സാഹിത്യ അക്കാദമി പ്രസിദ്ധീകരണ സമിതി മുൻ കൺവീനർ ഡോ. അജിതൻ മേനോത്ത്
നിർവഹിച്ചു. യോഗത്തിൽ പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ മുസ്താഖലി, എം. എസ്. പ്രകാശൻ, വലീദ് തെരുവത്ത്, മൂക്കൻ കാഞ്ചന, പ്രസന്ന ചന്ദ്രൻ, കെ. വി. ഷണ്മുഖൻ, കെ. വി. സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.