Post Header (woking) vadesheri

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 സേവനം അവസാനിപ്പിക്കുന്നു

Above Post Pazhidam (working)

വാഷിംഗ്ടൺ : വിന്‍ഡോസ് 7നുള്ള സപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ഒരുങ്ങി മൈക്രോസോഫ്റ്റ് രംഗത്ത്. നിങ്ങളുടെ കമ്ബ്യൂട്ടറിലും ഈസോഫ്‌റ്റ്വെയറാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ ഉടന്‍ മാറ്റുക. അതായത്, 2020 ജനുവരി 14 മുതലാണ് വിന്‍ഡോസ് 7 പ്രവര്‍ത്തനരഹിതമാകുന്നത്. എന്നാല്‍ അതിനു മുന്‍പ് തന്നെ വിന്‍ഡോസ് 10 ലേക്ക് മാറണമെന്നും കമ്ബനി നിര്‍ദേശിച്ചിരിക്കുകയാണ്.

Ambiswami restaurant

മാത്രമല്ല, വിന്‍ഡോസ് 7 പിന്‍വലിച്ചശേഷം പുതിയ ഫീച്ചറുകളോ സുരക്ഷാ അപ്ഡേഷനുകളോ ലഭിക്കില്ലെന്നതിനാല്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ അപ്ഡേറ്റ് ചെയ്യാതെ വീണ്ടും വിന്‍ഡോസ് 7 തന്നെ ഉപയോഗിച്ചാല്‍ വൈറസ് ആക്രമണം കൂടി സുരക്ഷാ പ്രശ്നം ഉണ്ടാവാനും കാരണമാകുമെന്നും കമ്ബനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. എന്നാല്‍, 2015ല്‍ വിന്‍ഡോസ് 7നുള്ള സപ്പോര്‍ട്ട് പിന്‍വലിച്ചെങ്കിലും ആ തീരുമാനം പിന്നീട് കമ്ബനി മാറ്റുകയായിരുന്നു.

കൂടാതെ വിന്‍ഡോസ് 7ന്റെ കമ്ബനികള്‍ക്ക് 2023 വരെ ഉപയോഗിക്കാനാകും. ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒഎസുകളില്‍ 36.9 ശതമാനം വിന്‍ഡോസ് 7ഉം 4.41 ശതമാനം വിന്‍ഡോസ് 8.1ഉം 4.45 ശതമാനം വിന്‍ഡോസ് എക്‌സ്പിയുമാണ്.രണ്ടാഴ്ച മുമ്ബാണ് വിന്‍ഡോസ് 10ന്റെ ഉപയോഗം 39.22 ശതമാനമായി ഉയര്‍ന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

Second Paragraph  Rugmini (working)