Header 1 vadesheri (working)

മെട്രോ കളർ ഫെസ്റ്റ് 23 ന്

Above Post Pazhidam (working)

ഗുരുവായൂർ: താമരയൂർ മെട്രോലിങ്ക്‌സ് സംഘടിപ്പിക്കുന്ന അഖില കേരള ചിത്രരചന മത്സരം മെട്രോ കളർ ഫെസ്റ്റ് ശനിയാഴ്ച ഗുരുവായൂർ എൽ.എഫ് കോളജിൽ നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാലായിരത്തോളം കുട്ടികൾ ഏഴ് വിഭാഗങ്ങളിലായി മത്സരിക്കും. സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക വിഭാഗമുണ്ട്.

First Paragraph Rugmini Regency (working)

രാവിലെ 9.30 ന് നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. ജനുവരിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. പ്രസിഡൻ്റ് പി.പി. മുരളീധരൻ, ബാബു വർഗീസ്, ഗിരീഷ് സി. ഗീവർ, ചാർലി മാളിയമ്മാവ്, വി.കെ. അനിൽകുമാർ, ടി.ഡി. വാസുദേവൻ, ഷൈജു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.