മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ ബുക്കിങ്ങ് നവംബർ ഒന്ന് മുതൽ
ഗുരുവായൂർ : ദേവസ്വം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ ബുക്കിങ്ങ് നവംബർ ഒന്ന് മുതൽ ബുക്കിങ് തുടങ്ങും ബുക്ക് ചെയ്യുവാൻ വരുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണെന്ന് ദേവസ്വം അറിയിച്ചു . . 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിയന്ത്രണം തുടരും . ഓഡിറ്റോറിയം ബുക്ക് ചെയ്യുവാൻ വരുമ്പോൾ ഡാൻസ് സ്കൂളിന്റെ ലെറ്റർ പാഡിൽ ഗുരുനാഥന്റെ സമ്മതപത്രവും , തിരിച്ചറിയൽ കാർഡും വെക്കേണ്ടതാണ് .
പങ്കെടുക്കുന്ന എല്ലാ കുട്ടികളുടെയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും കരുതണം . ഒരു സമയത്ത് ഒരു സ്കൂളിന്റെ ലെറ്റർ പാഡിൽ ഒരു അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളൂ . പ്രോഗ്രാമിന് വരുമ്പോൾ കുട്ടികളുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ് . ഒന്നര മണിക്കൂർ സമയത്തേക്ക് Rs.3000 / – യും , അധികമായി 18 % നികുതിയും അടക്കണം . മേൽപ്പത്തൂർ ഓഡിറ്റോറിയം നേരത്തെ ബുക്ക് ചെയ്യുകയും കൊവിഡ് നിയന്ത്രണം കാരണം പ്രോഗ്രാം നടത്താൻ കഴിയാത്ത വർക്ക് അടവാക്കിയ സംഖ്യ നികുതി കിഴിച്ച് മടക്കി നൽകും . അടുത്ത ബുക്കിങ്ങിലേക്ക് ഈ സംഖ്യ ഉൾപ്പെടുത്തുന്നതല്ല .
ദേവസ്വം പബ്ലിക്കേഷൻ വിഭാഗത്തിലാണ് ബുക്കിങ്ങിനായി ബന്ധപ്പെടേണ്ടത് . ഫോൺ 0487-2556335 ദേവസ്വം 3 . മേൽപ്പുത്തൂർ ഓഡിറ്റോറിയം ബുക്കിങ്ങ് നിരക്കുകൾ നാരായണിയ പാരായണം പുലർച്ചെ 4 മുതൽ 9 വരെ 1000+ 18 % നികുതിയും . നൃത്ത സംഗീത അരങ്ങേറ്റം ഒന്നര മണിക്കൂർ സ്ലോട്ട് 3000+ 18 % നികുതിയും , കഥകളി രാത്രി 10,30 മുതൽ പുലർച്ചെ 3 മണി വരെ 2500+ 18 % നികുതിയും