Madhavam header
Above Pot

ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്ക്കാരം സമ്മാനിച്ചു.

ഗുരുവായൂർ : പുരാതന നായർ തറവാട്ട് കൂട്ടായ്മ ചിങ്ങമഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ” ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്ക്കാരം വാദ്യ കുലപതി കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് സമ്മാനിച്ചു 5001 രൂപയും ,പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം. പെരുവനം കുട്ടൻ മാരാർ ആണ് സമ്മാനിച്ചത് . ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സമാദരണ സദസ്സ് ഉൽഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡണ്ട് കെ.ടി.ശിവരാമൻ നായർ അദ്ധ്യക്ഷനായി.

Astrologer

കാരിക്കേച്ചറും നടനുമായ നന്ദകിഷോർ മുഖ്യാതിഥിയായിരുന്നു . ചിങ്ങമഹോത്സവവിളക്ക് സമർപ്പണത്തിൽ നൂറോളം വിളക്ക് കുടുംബ വകയായി ഭഗവാന് സമ്മാനിച്ച നിർമ്മല നായകത്തിനെ ചടങ്ങിൽ ഉപഹാരം നൽകി സമാദരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എ വേണുഗോപാൽ, അനിൽ കല്ലാറ്റ്, രവി ചങ്കത്ത്,ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ശ്രീധരൻ മാമ്പുഴ, ജയറാംആലക്കൽ, മുരളി അകമ്പടി, ശശി കേനാടത്ത്, ചൊവ്വല്ലൂർ മോഹന വാരിയർ എന്നിവർ സംസാരിച്ചു.

Vadasheri Footer