Above Pot

ദുബായ് മാതൃകയില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും : നിർമല സീതാരാമൻ

ന്യൂഡല്‍ഹി: സാമ്ബത്തിക ഉത്തേജന പാക്കേജ് അവതരിപ്പിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്ത് നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടാന്‍ നടപടികള്‍ ഉണ്ടാകും. സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 19ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. വാണിജ്യ ഉത്പാദനത്തില്‍ ഉണര്‍വിന്റെ സൂചനകളുണ്ട്. നികുതി നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ സുത്യാരമാക്കും. ഓണ്‍ലൈന്‍ സംവിധാനം ലളിതമാക്കും.

ചെറിയ നികുതി പിശകുകള്‍ക്കു ശിക്ഷാനടപടികള്‍ ഒഴിവാക്കും. കയറ്റുമതിച്ചുങ്കത്തിനായി ജനുവരി മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. കയറ്റുമതി മേഖലയിലെ വായ്പകള്‍ക്ക് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. 2020 മാര്‍ച്ചില്‍ ദുബായ് മാതൃകയില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. നാല് ഇടങ്ങളിലായിരിക്കും ഫെസ്റ്റിവല്‍ നടക്കുക. കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ജനങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ധനമന്ത്രിയുടെ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:

*എഇഐഎസിന് പകരം പുതിയ പദ്ധതി. റെമിഷന്‍ ഓഫ് ഡ്യൂട്ടീസ് ഓര്‍ ടാക്സസ് ഓണ്‍ എക്സ്പോര്‍ട്ട്(ആര്‍ഒഡിടിഇപി) നിലവിലെ എം.ഇ.ഐ.എസും പഴയ ആര്‍ഒഎസ്‌എല്‍ പദ്ധതിയും ഡിസംബര്‍ 31 വരെ മാത്രം.
*എംഇഐഎസില്‍ രണ്ടുശതമാനത്തിന് മുകളിലുള്ള ആനുകൂല്യം ലഭിക്കുന്ന ടെക്സ്‌റ്റൈല്‍ മേഖല ഉള്‍പ്പെടെയുള്ള എല്ലാവരും 2020 ജനുവരി മുതല്‍ പുതിയ പദ്ധതിയിലേക്ക് മാറണം. ഇതിലൂടെ 50000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.
*ഇലക്‌ട്രോണിക്ക് റീഫണ്ട്- ജിഎസ്ടി ഇന്‍പുട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് മുഴുവനായും ഇലക്‌ട്രോണിക്ക് മാര്‍ഗത്തിലൂടെ. ഐടിസി റീഫണ്ട് വേഗത്തിലാക്കാനും നിരീക്ഷിക്കാനും സഹായകമാകും.

*നികുതിദായകരുടെ ചെറിയ പിഴവുകള്‍ക്ക് ശിക്ഷാനടപടികള്‍ ഒഴിവാക്കും.
*കൈത്തറി മേഖലയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇ-കൊമേഴ്സില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തും.
*റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച കൂടുതല്‍ വായ്പകള്‍ ബാങ്കുകള്‍ അവതരിപ്പിക്കും.
*എന്‍ബിഎഫ്‌സി/എച്ച്‌എഫ്‌സി സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ.
*വീടുകളും വാഹനങ്ങളും വാങ്ങാന്‍ കൂടുതല്‍ വായ്പാസഹായം.
*പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീടുകളെന്ന ലക്ഷ്യം.
*2022-നുള്ളില്‍ അര്‍ഹരായവര്‍ക്ക് 1.95 കോടി വീടുകള്‍.
*എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് സ്‌കീം വികസിപ്പിക്കും. ഇസിജിസിയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉയര്‍ത്തും.

*പുതുക്കിയ പിഎസ്‌എല്‍ എക്സ്പോര്‍ട്ട് ക്രെഡിറ്റ്
*എക്സപോര്‍ട്ട് ഫിനാന്‍സിങ്ങില്‍ കാര്യക്ഷമമായ നിരീക്ഷണം.
*എക്സ്പോര്‍ട്ട് ഫിനാന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ആര്‍ബിഐ കൃത്യമായി പ്രസിദ്ധീകരിക്കും.
*എക്സ്പോര്‍ട്ട് ഫിനാന്‍സ് ഇന്റര്‍ മിനിസ്റ്റീരിയല്‍ വര്‍ക്കിങ് ഗ്രൂപ്പ് കൃത്യമായി നിരീക്ഷിക്കും.
*കയറ്റുമതിക്കുള്ള സമയ നഷ്ടം കുറയ്ക്കും.
*തുറമുഖം,കസ്റ്റംസ് തുടങ്ങിയ മേഖലകളിലെ നടപടിക്രമങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കും. ഇതിനായി ആക്ഷന്‍ പ്ലാന്‍. 2019 ഡിസംബറിനുള്ളില്‍ ഇത് നടപ്പിലാക്കും.
*എല്ലാവര്‍ഷവും ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ മാതൃകയില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍.
*2020 മാര്‍ച്ചില്‍ നാല് സ്ഥലങ്ങളില്‍ നാല് വ്യത്യസ്ത തീമുകളിലായി ഷോപ്പിങ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കും.

buy and sell new

*സ്വതന്ത്ര വ്യാപാര കരാറിന്റെ നേട്ടങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക പദ്ധതി. ധനകാര്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും ഇത്.
*ഓണ്‍ലൈന്‍ ഒറിജിന്‍ മാനേജ്മെന്റ് സിസ്റ്റം. ഒറിജിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.
*സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ കൃത്യമായ സമയക്രമം നിശ്ചയിക്കും. ഇതിനായി പ്രത്യേക വര്‍ക്കിങ് ഗ്രൂപ്പിനെ നിയമിക്കും.
*ടെസ്റ്റിങ് ആന്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍.
*അന്താരാഷ്ട്ര തലത്തിലുള്ള ടെസ്റ്റിങ്ങുകളും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കാന്‍ ഇന്ത്യയിലും സൗകര്യമൊരുക്കും.