Header 1 vadesheri (working)

കനത്ത മഴയിൽ ചുറ്റുമതിൽ വീണ് രണ്ട് വീടുകൾക്ക് സാരമായി നാശനഷ്ടം

Above Post Pazhidam (working)

.തൃശൂർ: കനത്ത മഴയിൽ തൃശൂർ കിഴക്കുംപാട്ടുകര യി ൽ ചുറ്റുമതിൽ വീണ് രണ്ട് വീടുകൾക്ക് സാരമായി നാശനഷ്ടം സംഭവിച്ചു. നീലങ്കാവിൽ മഹിളാ ഡേവിസിന്റെ ചുറ്റുമതിലാണ് കനത്ത മഴയിൽ വീണത്. തകർന്ന മതിൽ വീണു തൊട്ടടുത്ത താമസക്കാരനായ പൂവത്തിങ്കൽ ഭാസ്കരന്റെ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. മതിൽ വീണ് ഭാസ്കരന്റെ വീടിന്റെ ചുവരുകൾ തകർന്നു.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

രണ്ടു വീടുകൾക്കിടയിൽ ഇടവഴി ഉണ്ടായിരുന്നെങ്കിലും മതിൽ വീഴുന്ന സമയത്ത് ആരും ഉണ്ടാകാത്തതിനാൽ ആർക്കും പരിക്ക് സംഭവിച്ചില്ല. ഇടവഴിയിൽ മണ്ണും കല്ലും കൂടി കിടക്കുന്നതിനാൽ സഞ്ചാരത്തിന് തടസ്സം നേരിട്ടിരിക്കുകയാണ്. ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയൽ സംഭവസ്ഥലം സന്ദർശിച്ചു. ഇരു വീടുകൾക്കും പ്രകൃതി ദുരന്ത നാശം നഷ്ടത്തിന്റെ പരിധിയിൽ പെടുത്തി അടിയന്തര സഹായം നൽകണമെന്ന് ജില്ലാകളക്ടറോട് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. തൃശൂർ നഗരത്തിന്റെ പ്രാന്ത മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.വെള്ളക്കെട്ട് രൂപപ്പെട്ടു.